“മാറിനില്‍ക്ക്‌ അങ്ങോട്ട്‌” മാധ്യമപ്രവര്‍ത്തകരോട്‌ കലിപ്പടങ്ങാതെ പിണറായി – UKMALAYALEE

“മാറിനില്‍ക്ക്‌ അങ്ങോട്ട്‌” മാധ്യമപ്രവര്‍ത്തകരോട്‌ കലിപ്പടങ്ങാതെ പിണറായി

Thursday 25 April 2019 3:10 AM UTC

കൊച്ചി April 25: മാധ്യമപ്രവര്‍ത്തകരോടുള്ള കലിപ്പടങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട്‌ ഇക്കുറി “കടക്ക്‌ പുറത്ത്‌” എന്നായിരുന്നില്ല, “മാറിനില്‍ക്കങ്ങോട്ട്‌” എന്നായിരുന്നു പിണറായിയുടെ രോഷപ്രകടനം.

എറണാകുളത്തെ സര്‍ക്കാര്‍ അതിഥിമന്ദിരമായിരുന്നു വേദി. സംസ്‌ഥാനത്തു പോളിങ്‌ ശതമാനം ഉയര്‍ന്നതിനെക്കുറിച്ച്‌ പ്രതികരണമാരാഞ്ഞപ്പോഴാണു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയത്‌.

ചാനല്‍ മൈക്ക്‌ നീട്ടിയപ്പോള്‍ “മാറിനില്‍ക്ക്‌ അങ്ങോട്ട്‌” എന്നായിരുന്നു പ്രതികരണം. കണ്ണൂരില്‍ വോട്ട്‌ ചെയ്‌തശേഷം ഇന്നലെ വൈകിട്ടാണു മുഖ്യമന്ത്രി എറണാകുളത്തെത്തിയത്‌.

തുടര്‍ന്ന്‌, രാവിലെ വിമാനത്താവളത്തിലേക്കു പോകാന്‍ ഇറങ്ങിയപ്പോഴാണു സംഭവം. കുടുംബസമേതമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും ഒപ്പമുണ്ടായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM