‘മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളില്‍ വിടണേ വിജയേട്ടാ’ ;  സര്‍ക്കാരിനെ പരിഹസിച്ച് ഷാഫി  – UKMALAYALEE
foto

‘മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളില്‍ വിടണേ വിജയേട്ടാ’ ;  സര്‍ക്കാരിനെ പരിഹസിച്ച് ഷാഫി 

Friday 15 February 2019 1:55 AM UTC

KOCHI Feb 15: ടി.പി. വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി വീണ്ടും ക്വട്ടേഷന്‍ നടത്തി കൊടിസുനി അറസ്റ്റിലായ സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ‘മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളില്‍ വിടണേ വിജയേട്ടാ’ എന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. സുനിക്കൊപ്പം എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവെച്ചു.

കൂത്ത് പറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചതുമായ ബന്ധപ്പെട്ടാണ് സുനി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

സ്വര്‍ണ്ണം യുവാവിന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതോടെ പണം തിരികെകിട്ടാന്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. മറ്റ് മൂന്ന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

യുവാവിന്റെ സഹോദരനെ വയനാട്ടിലേക്കാണ് തട്ടിക്കൊണ്ടു പോയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചു.

രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു. ഇവരുടെ മാതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും.

കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM