മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം: ശ്രീറാം ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു – UKMALAYALEE

മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം: ശ്രീറാം ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു

Tuesday 20 August 2019 6:43 AM UTC

തിരുവനന്തപുരം AUG 20: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു.

കാറിന്റെ ക്രാഷ് ഡാറ്റാ റെക്കോര്‍ഡ്‌ പരിശോധിക്കാനാണ് ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഫോക്‌സ് വാഗണ്‍ കമ്പനി നേരിട്ട് നടത്തുന്ന സാങ്കേതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നാണ്

പ്രതീക്ഷിക്കുന്നത്.
അതേസമയം ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേയ്ക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

മോട്ടോര്‍ വാഹന നിയമ പ്രകാരം തിരുവനന്തപുരം ആര്‍.ടി.ഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളലില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍.ടി.ഒ നല്‍കിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM