മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു – UKMALAYALEE
foto

മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

Saturday 3 August 2019 5:52 AM UTC

തിരുവനന്തപുരം: മാക്ഡവല്‍സിന്റെ കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. സില്‍വറിന്റെ അംശം കൂടുതല്‍ കണ്ടെത്തിയതോടെയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചത്.

ഇതുസംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ ‘ഫുഡ് സേഫ്റ്റി കേരള’യിലൂടെയാണ് നിരോധിച്ച വിവരം പുറത്തുവിട്ടത്.

അറിയിപ്പിന്റെ പൂര്‍ണരൂപം:

അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell’s No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.

കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല.

ഉദ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.

CLICK TO FOLLOW UKMALAYALEE.COM