Monday 21 October 2019 4:56 AM UTC
ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ ആദ്യമായി പങ്ക്വെച്ചു. ദിലീപും മഹാലക്ഷ്മിക്കുമൊപ്പം കാവ്യയും, മീനാക്ഷിയും ദിലീപിന്റെ അമ്മയും ചിത്ത്രിലുണ്ട്.
ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും, ചേച്ചിക്കും, മുത്തശ്ശിക്കുമൊപ്പം എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്ക്വെച്ചത്. പേസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്.
ഒരു മണിക്കൂറിനുള്ളില്‍ അന്പതനായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ ഷെയറുകളും ചിത്രത്തിന് ലഭിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 19 ന് വിജയദശമി ദിനത്തിലാണ് ദിലീപനും കാവ്യക്കും മകള്‍ ജനിച്ചത്.
അന്ന് സോഷ്യല്‍ മീഡിയയിലൂടെ താരം ഈ സന്തേഷ വാര്‍ത്ത അറിയിച്ചിരുന്നു. എന്നാല്‍ ആദ്യമായിട്ടാണ് മകളുടെ ചിത്രം താരം പങ്ക്വെക്കുന്നത്.
CLICK TO FOLLOW UKMALAYALEE.COM