മഹാരാജാസില്‍ അഭിമന്യു സ്മാരകം ചൊവ്വാഴ്ച അനാച്ഛാദനം ചെയ്യും – UKMALAYALEE

മഹാരാജാസില്‍ അഭിമന്യു സ്മാരകം ചൊവ്വാഴ്ച അനാച്ഛാദനം ചെയ്യും

Tuesday 2 July 2019 12:22 AM UTC

കൊച്ചി July 2 : എറണാകുളം മഹാരാജാസ് കോളേജിൽ നിർമ്മിച്ച അഭിമന്യൂ സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയണമെന്ന കെ എസ് യു നൽകിയ ഹർജി കോടതി തള്ളി.

കോളേജിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് പ്രിൻസിപ്പാലാണെന്നും നിയമ ലംഘനം എന്തെങ്കിലും ഉണ്ടോ എന്ന് പിന്നീട് പരിശോധിക്കാമെന്നും കോടതി അറിയിച്ചു.

സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ ആണ് നിർമ്മാണം എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‍യു ഹൈക്കോടതിയെ സമീപിച്ചത്.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്ന ജൂലൈ രണ്ടിനാണ് കാമ്പസില്‍ നിര്‍മിച്ച സ്തൂപം അനാച്ഛാദനം ചെയ്യുന്നത്.

അതേസമയം ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിൽ അക്രമം നാടകത്തെ നോക്കണമെന്നും കോടതി അറിയിച്ചു.

ക്യാമ്പസിനകത്ത് സ്മാരകം നിർമ്മിക്കാൻ എസ്എഫ്ഐ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ സ്മാരകം പണിയുന്നത് സംഘടന അല്ലെന്നും വിദ്യാർത്ഥി കൂട്ടായ്മയാണെന്നുമാണ് എസ്എഫ്ഐ വിശദീകരണം.

CLICK TO FOLLOW UKMALAYALEE.COM