മലയാള മാംഗല്യം കൂടാന്‍ അതിഥികളായി ജാപ്പനീസ് സംഘം
Thursday 12 December 2019 5:45 AM UTC
ഹരിപ്പാട് Dec 12: മലയാളി വിവാഹത്തിന് ജാപ്പനീസ് തിളക്കം. മുട്ടം കണിച്ചനല്ലൂര് ശ്രീപരമേശ്വരം മാടയില്‍ അധ്യാപക ദമ്പതികളായ പി.ഹരികുമാറിന്റെയും എസ്.വൃന്ദയുടെയും മകന് ശംഭു ഹരിയുടെ ഇന്ന് നങ്ങ്യാര്‍കുളങ്ങരയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് ഒന്‍പതു വനിതകള്‍ ഉള്‍പ്പെടെ പത്തംഗ വിദേശ സംഘമെത്തിയത്.
ആറു വര്‍ഷം മുമ്പ് പഠനാര്‍ഥം ജപ്പാനില്‍ എത്തിയ ശംഭു നിലവില്‍ ടോക്യോയിലെ സു ഐ.ടി കമ്പനിയുടെ മാനേജരാണ് സുജിത്ത്. പഠന സമയത്ത് കൂടെയുണ്ടായിരുന്ന രണ്ടു തായ്ലാന്ഡ് സ്വദേശികളും കൂടെ ജോലി ചെയ്യുന്ന എട്ടു ജപ്പാന്‍കാരുമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.
ജപ്പാന്‍കാരായ മിയോ ഓസ്റ്റുകി, തോഷി ഹൈഡി, മിയോ നിറ, മദോ കനിറ്റ, തനപോയിന്, റുവാര്ഗാന് ടന പോം, നമി കോ ഓകെട്ടാനി, ഷി സാക്കാ മൈ സുബാറ, ബാങ്കോക്ക് സ്വദേശികളായ പി റ്റാറ്റ് സോണ്‍ ബുണ്ടിറ്റ് വറ്റ് ഡികള്‍, പാസുകി പൂവാച്ചിറ നോന് എന്നിവരാണ് കേരളത്തിലെത്തിയത്.
നമി കോ ഓകെട്ടാനി ഒഴികെ എല്ലാവരും ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിമാനമിറങ്ങിയ ഇവര്‍ തൃക്കുന്നപ്പുഴയിലും നങ്ങ്യാര്കുളങ്ങരയിലുമുള്ള ഹോട്ടലുകളിലാണ് താമസിക്കുന്നത്.
കൊച്ചി കണ്ട് തങ്ങള്‍ അത്ഭുതപ്പെട്ടു പോയെന്നും അത്രത്തോളം പ്രകൃതി മനോഹരിതയാണ് വ്യവസായ നഗരത്തിനെന്നും അവര്‍ പറഞ്ഞു.
ജനങ്ങള്‍ സൗഹാര്‍ദമായി പെരുമാറുന്നു. ഇന്‍ഡ്യന്‍ വിവാഹത്തില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത ശേഷം നാളെ ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കായല്‍യാത്ര ആസ്വദിച്ചിട്ടേ സ്വദേശത്തേക്ക് മടങ്ങുകയുള്ളൂ എന്ന തീരുമാനത്തിലാണ് ഇവര്‍.
CLICK TO FOLLOW UKMALAYALEE.COM