മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം – UKMALAYALEE

മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം

Tuesday 16 April 2019 1:40 PM UTC

കോഴിക്കോട് April 9: കോഴിക്കോട് സ്വദേശിയായ യുവാവിനെ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം ബഹുമതി. പരസ്യ പ്രചാരണങ്ങള്‍ക്കായുള്ള ഗൂഗിളിന്റെ ഗൂഗിള്‍ ആഡ്സ് സേവനത്തിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയതിന് സുലക്ഷ് വി സുധീിനെയാണ് ഗൂഗിളിന്റെ ബഹുമതി തേടി എത്തിയത്.

പരസ്യ പ്രചാരണങ്ങളുടെ തത്സമയ ലേലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്താവാനും, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമായിരുന്ന സുരക്ഷാ വീഴ്ചയാണ് ഗൂഗിള്‍ ആഡ്സില്‍ ഉണ്ടായിരുന്നത്.

പരസ്യ പ്രചാരണങ്ങള്‍ സംബന്ധിച്ച് ഗൂഗിളിന്റെയും പരസ്യദാതാക്കളുടേയും ഇടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വിവരങ്ങള്‍ ഈ സുരക്ഷാ വീഴ്ചയിലൂടെ പരസ്യമാവുന്ന സ്ഥിതി വന്നു.

ഇതാണ് സുലക്ഷ് കണ്ടെത്തി ഗൂഗിളിനെ അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് പെട്ടെന്നു തന്നെ വിഷയം പരിഹരിക്കാനും ഗൂഗിളിനു കഴിഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM