മറ്റുള്ളവര്‍ക്ക് റേഷന്‍ വാങ്ങാന്‍ കാര്‍ഡ് കൊടുത്തവര്‍ കുടുങ്ങും – UKMALAYALEE

മറ്റുള്ളവര്‍ക്ക് റേഷന്‍ വാങ്ങാന്‍ കാര്‍ഡ് കൊടുത്തവര്‍ കുടുങ്ങും

Wednesday 15 August 2018 3:35 PM UTC

തിരുവനന്തപുരം Aug 15: മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി മറച്ചുവച്ചു സൗജന്യമായും കുറഞ്ഞ നിരക്കിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയവരില്‍ നിന്നു തുക തിരിച്ചുപിടിക്കുന്ന ഭക്ഷ്യവകുപ്പ് നടപടിയില്‍ സര്‍വത്ര ആശങ്ക.

ഉപഭോക്താവ് അറിയാതെ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ മറിച്ചു വിറ്റവ്യാപാരികളുടെ നടപടി മൂലം പല ഉപഭോക്താക്കളും കുടുങ്ങും. ഇതിനു പുറമേ മറ്റുള്ളവരെ സഹായിക്കാന്‍ റേഷന്‍ വാങ്ങാന്‍ സ്വന്തംകാര്‍ഡ് കൊടുത്തവരും കുടുങ്ങും.

പണം നല്‍കിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയരാകേണ്ടി വരും. ആറുമാസം വരെ തടവും പിഴയുമാണു ശിക്ഷ. മാര്‍ച്ച് മുതല്‍ വാങ്ങിയ റേഷന്റെ വിപണി വിലയാണ് ഇവര്‍ ഒടുക്കേണ്ടത്.

മുന്‍ഗണനാ വിഭാഗത്തിലെ 80,000 സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. 74 താലൂക്ക് സപ്ലൈ ഓഫിസര്‍മാരും അനര്‍ഹരുടെ പട്ടിക തയാറാക്കുന്ന തിരക്കിലാണിപ്പോള്‍. ഒരു ഓഫിസില്‍ നിന്ന് ഈ മാസം കുറഞ്ഞത് 2500 പേര്‍ക്ക് നോട്ടിസ് നല്‍കണമെന്നാണു നിര്‍ദ്ദേശം.

ഒരു കിലോഗ്രാം അരിക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയുമാണിത്. ഒപ്പം, കാര്‍ഡ് ഹാജരാക്കി മുന്‍ഗണനേതര വിഭാഗത്തിലേക്കു മാറ്റണം.

80.71 ലക്ഷം കാര്‍ഡ് ഉടമകളില്‍ 10 ലക്ഷത്തിലേറെപ്പേര്‍ അനര്‍ഹമായി ഇളവു കൈപ്പറ്റുന്നുണ്ടെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

CLICK TO FOLLOW UKMALAYALEE.COM