മരട് ഫ്‌ളാറ്റ്: പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സമരത്തിലേക്ക് – UKMALAYALEE

മരട് ഫ്‌ളാറ്റ്: പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സമരത്തിലേക്ക്

Saturday 21 September 2019 4:49 AM UTC

കൊച്ചി Sept 21: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സി.പി.ഐ പ്രത്യക്ഷ സമരത്തിലേക്ക്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ സമരത്തിനൊരുങ്ങുന്നത്.

സി.പി.ഐ ജില്ലാ ഘടകമാണ് സമരത്തിന്റെ നേതൃത്വത്തില്‍. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ 23നാണ് സി.പി.ഐ സമരം.

മരടില്‍ ചേരുന്ന സായാഹ്‌ന ധര്‍ണ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും.

സി.പി.എം ഉള്‍പ്പെടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മരടിലെ ഫ്‌ളാറ്റുടമകള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഭരണപക്ഷത്തെ രണ്ടാമത്തെ പ്രധാന കക്ഷിയായ സി.പി.ഐ സമരത്തിലേക്ക് നീങ്ങുന്നത്.

തിങ്കളാഴ്ചയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ 13 കമ്പനികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM