മരട് ഫ്‌ളാറ്റ്: എല്ലാ ഉടമകള്‍ക്കും 25 ലക്ഷം അടിയന്തര സഹായം ലഭിക്കില്ല – UKMALAYALEE

മരട് ഫ്‌ളാറ്റ്: എല്ലാ ഉടമകള്‍ക്കും 25 ലക്ഷം അടിയന്തര സഹായം ലഭിക്കില്ല

Tuesday 15 October 2019 4:28 AM UTC

കൊച്ചി Oct 15: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കില്ല.

അര്‍ഹത നോക്കിയാകും ഓരോ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുക. ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും വില കണക്കാക്കി ആനുപാതികമായി മാത്രമേ താല്‍ക്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുയുള്ളൂവെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി വ്യക്മാക്കി.

14 ഫ്‌ളാറ്റുടമകള്‍ക്കാണ് ഇടക്കാല ആശാസത്തിന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം ശിപാര്‍ശ ചെയ്തിരിക്കുന്നത്.

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഫ്‌ളാറ്റുടമയ്ക്കാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.

മറ്റൊരാള്‍ക്ക് 15 ലക്ഷം രൂപയും ശിപാര്‍ശ ചെയ്തിട്ടുണ്ട്. 14 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ശിപാര്‍ശയാണ് ആദ്യഘട്ട റിപ്പോര്‍ട്ടിലുള്ളത്.

ആദ്യഘട്ടത്തില്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന 14 ഫ്‌ളാറ്റ് ഉടമകള്‍ക്കുമായി രണ്ട് കോടി അമ്പത്താറ് ലക്ഷത്തി ആറായിരത്തിതൊണ്ണൂറ്റാറ് രുപ നഷ്ടപരിഹാരം നല്‍കണം.

ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ നഷ്ടപരിഹാരം നല്‍കുക.

ഗോള്‍ഡന്‍ കായലോരത്തിലെ നാല് പേര്‍ക്കും ആല്‍ഫാ സെറീനിലെ നാല് പേര്‍ക്കും ജെയ്ന്‍ കോറല്‍ കോവിലെ ആറ് പേര്‍ക്കും നഷ്ടപരിഹാരം ആദ്യഘട്ടത്തില്‍ നഷ്ടപരിഹാരം ലഭിക്കും.

CLICK TO FOLLOW UKMALAYALEE.COM