മനസ്‌ ശാന്തമാക്കണം; സ്വപ്‌നയ്‌ക്കു ധ്യാനിക്കണം – UKMALAYALEE

മനസ്‌ ശാന്തമാക്കണം; സ്വപ്‌നയ്‌ക്കു ധ്യാനിക്കണം

Sunday 12 July 2020 11:59 PM UTC

കൊച്ചി July 13: ഒരാഴ്‌ചയിലേറെയായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖം. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയിലെത്തിച്ച സ്വപ്‌ന സുരേഷ്‌ ഇന്നലെ ഒരിക്കല്‍പ്പോലും മാധ്യമങ്ങളുടെ ക്യാമറകള്‍ക്കു മുഖം കൊടുത്തില്ല.

പര്‍ദ അണിഞ്ഞായിരുന്നു യാത്ര.

ഒപ്പം അറസ്‌റ്റിലായ സന്ദീപ്‌ നായര്‍ക്കു ലവലേശം കൂസലുണ്ടായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്‌ജി പി. കൃഷ്‌ണ കുമാര്‍ ചോദിപ്പോള്‍ മനസ്‌ ശാന്തമാക്കാനായി മെഡിറ്റേഷനു സൗകര്യം വേണമെന്ന്‌ ഇരുവരും അഭ്യര്‍ഥിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോള്‍ “ഇല്ല” എന്നായിരുന്നു മറുപടി. സ്വപ്‌ന ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ എത്താതിരുന്നതിനാല്‍ കേരള ലീഗല്‍ സര്‍വീസ്‌ സൊസൈറ്റി നിയോഗിച്ച അഡ്വ. വിജയമാണു സ്വപ്‌നയ്‌ക്കായി ഹാജരായത്‌.

കോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്ന്‌ അവര്‍ പറഞ്ഞു. നേരത്തേ സ്വപ്‌നയുടെ ഭര്‍ത്താവും മകളും മകനും എന്‍.ഐ.എ. ഓഫിസിലെത്തിയിരുന്നു. സ്വപ്‌നയ്‌ക്കു നിയമസഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു വരവ്‌.

CLICK TO FOLLOW UKMALAYALEE.COM