മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ – UKMALAYALEE
foto

മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍

Wednesday 1 April 2020 11:48 PM UTC

ന്യൂഡല്‍ഹി Apeil 2 : മദ്യം വീട്ടില്‍ എത്തിച്ച് നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദുരന്തനിവാരണ നിയമത്തിന്‍െ്‌റ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാണ ചുഫ് സെക്രട്ടറിക്ക് കത്തയച്ചു.

കേരളം കൂടാതെ മേഘാലയിലും മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം കത്തയക്കുന്നത്.

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം വന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തരമന്ത്രാലയം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാര്‍ഗനിര്‍ദേശത്തില്‍ ഇല്ല.

ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്നതാണ് ഇത്തരം നടപടി എന്നും കത്തില്‍ പറയുന്നു.

അതിനാല്‍ നടപടിയില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെടുന്നു.

CLICK TO FOLLOW UKMALAYALEE.COM