”മഠത്തിലെ പിന്‍വാതിലിലൂടെ ഏതൊക്കെ വികാരിയച്ചന്മാര്‍ കയറിയിറങ്ങിയിട്ടുണ്ട്..  ലിസ്റ്റ് വേണോ ?’ സി. ലൂസി കളപ്പുരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് – UKMALAYALEE

”മഠത്തിലെ പിന്‍വാതിലിലൂടെ ഏതൊക്കെ വികാരിയച്ചന്മാര്‍ കയറിയിറങ്ങിയിട്ടുണ്ട്..  ലിസ്റ്റ് വേണോ ?’ സി. ലൂസി കളപ്പുരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

Thursday 22 August 2019 3:00 AM UTC

കോട്ടയം Aug 22: തനിക്കെതിരെ വ്യാജവീഡിയോയിലൂടെ അപവാദം പ്രചരിപ്പിച്ച വൈദീകനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കടുത്തഭാഷയിലുള്ള പ്രതികരണം നല്‍കിയിരിക്കുന്നത്.
”മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്.

കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..

അവരുടെ ലിസ്റ്റ് വേണോ ? വേണമെന്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ , മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാമെന്നും” സി. ലൂസി കുറിക്കുന്നു.

സി. ലൂസി കളപ്പുരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
കുമാരന്‍ നോബിളേ,

19/8/2019, 20/8/2019 ന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാന്‍ വിലയിരുത്തുന്നു. ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടത്.

മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്. കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..

അവരുടെ ലിസ്റ്റ് വേണോ ? വേണമെന്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ , മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.

മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരന്‍ നോബിള്‍ സംസാരിക്കുപ്പോള്‍.? എന്തിനാണ് കാരക്കാമല മ0ത്തിന്റെ പിന്‍വാതില്‍ പതിവായി പുരോഹിതര്‍ ഉപയോഗിക്കുന്നത്.? ഉപയോഗിച്ചത്…?നോബിളേ പറയണം മറുപടി ?

2018 ഒക്ടോബറില്‍ ബിഷപ്പ് ജോസ് പൊരുന്നേടത്തിന്, ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഞാന്‍ മെയില്‍ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിന്‍വാതിലിലൂടേയും മുന്‍വാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു.

അതിനും കൂടിയുള്ള പകപോക്കലാണോ ഇത് ? ഭയക്കില്ല നോബിളേ, തളരില്ല. ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പ0ിപ്പിക്കുന്നതും, കന്യാമഠത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും.ലജ്ജതോന്നുന്നു.
ബാക്കി പിന്നീട്…!

CLICK TO FOLLOW UKMALAYALEE.COM