‘മടങ്ങിയെത്തുന്ന’ പ്രവാസികള്‍ക്കായി രണ്ടരലക്ഷം ‘കെയര്‍ സെന്ററുകള്‍’ സുസജ്ജം! – UKMALAYALEE
foto

 ‘മടങ്ങിയെത്തുന്ന’ പ്രവാസികള്‍ക്കായി രണ്ടരലക്ഷം ‘കെയര്‍ സെന്ററുകള്‍’ സുസജ്ജം!

Wednesday 15 April 2020 2:00 AM UTC

തിരുവനന്തപുരം April 15: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സുസജ്ജമായി.

പുരവഞ്ചികള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വില്ലകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഏറ്റെടുത്ത് ‘കെയര്‍ സെന്ററുകളായി’ സര്‍ക്കാര്‍ ഒരുക്കുന്നത്.

പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഓരോ ജില്ലകളിലുമാണ് നിരീക്ഷണ കേന്ദ്രങ്ങളൊരുങ്ങുന്നത്.

കെട്ടിടങ്ങള്‍ കണ്ടെത്താനും ഒരുക്കാനും കളക്ടര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്.

പ്രവാസികളെ താമസിപ്പിക്കാന്‍ രണ്ടര ലക്ഷം മുറികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 1.24 ലഷം മുറികളില്‍ എല്ലാ സൗകര്യവും ഉറപ്പുവരുത്തിക്കഴിഞ്ഞു.

ആലപ്പുഴയില്‍ പുരവഞ്ചികളും ഒരുക്കിയിട്ടുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചികളില്‍ ഒരുക്കിയിരിക്കുന്നത്. വയനാട്ടില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമാണ് കോവിഡ് കെയര്‍ സെന്ററുകളാക്കിയിരിക്കുന്നത്.

മറ്റു ജില്ലകളില്‍ ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെ പട്ടിക തയാറാക്കി കഴിഞ്ഞു.

എന്നാല്‍ പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിലവില്‍ മടക്കിക്കൊണ്ടുവരേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രം.

CLICK TO FOLLOW UKMALAYALEE.COM