മഞ്ഞ സാരിയില്‍ തിളങ്ങിയ പോളിംഗ് ഓഫീസറെ ഒടുവില്‍ കണ്ടെത്തി, ഇതാണ് ആ സുന്ദരി – UKMALAYALEE
foto

മഞ്ഞ സാരിയില്‍ തിളങ്ങിയ പോളിംഗ് ഓഫീസറെ ഒടുവില്‍ കണ്ടെത്തി, ഇതാണ് ആ സുന്ദരി

Monday 13 May 2019 12:44 AM UTC

ഉത്തര്‍ പ്രദേശ് May 13: മഞ്ഞ സാരിയുടുത്ത് കൈയില്‍ വോട്ടിങ് യന്ത്രവുമായി വരുന്ന സുന്ദരിയുടെ ചിത്രങ്ങള്‍ കണ്ട് സമൂഹ മാധ്യമത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇത് ആരാണെന്ന് സമൂഹ മാധ്യമം തന്നെ കണ്ടെത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പൊതു മരാമത്ത് വകുപ്പ് ജീവനക്കാരിയായ റീന ദ്വിവേദിയാണ് ചിത്രത്തിലുള്ളത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായിരുന്ന ഇവര്‍ വോട്ടിങ് സാമഗ്രികള്‍ വാങ്ങി വരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഞ്ഞസാരിയും കറുത്ത കണ്ണടയും ധരിച്ച് കൈയില്‍ വോട്ടിങ് യന്ത്രവും മൊബൈല്‍ ഫോണുമായി നടന്നുനീങ്ങുന്ന പോളിങ് ഓഫീസറുടെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇതോടെ ആരാണ് ഇതെന്ന അറിയാനുള്ള ആകാംഷയിലായിരുന്നു സോഷ്യല്‍ മീഡിയ. ഞൊടിയിടയില്‍ ലക്ഷക്കണക്കിന് ആരാധകരെയാണ് റീനയ്ക്ക് ലഭിച്ചത്.

യുപിയിലെ ദേവരയിലാണ് റീന താമസിക്കുന്നത്. റീന ടിക്ക് ടോക്ക് വീഡിയോകളിലും സജീവമാണ്.

ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞതിന് പിന്നാലെ റീന മോഡേണ്‍ വേഷത്തിലെത്തുന്ന ടിക്ക് ടോക്ക് വീഡിയോകളും സമൂഹമാധ്യമത്തില്‍ വെറലായിരുന്നു.

അതില്‍ നിന്നാണ് റീനയെ ആളുകള്‍ തിരിച്ചറിഞ്ഞത്.

CLICK TO FOLLOW UKMALAYALEE.COM