മക്കളെ വെയ്റ്റിംഗ് ഷെഡ്ഡില്‍ തള്ളി അമ്മ ഫേസ്ബുക്കില്‍ കണ്ടവനൊപ്പം ഒളിച്ചോടി – UKMALAYALEE

മക്കളെ വെയ്റ്റിംഗ് ഷെഡ്ഡില്‍ തള്ളി അമ്മ ഫേസ്ബുക്കില്‍ കണ്ടവനൊപ്പം ഒളിച്ചോടി

Wednesday 30 October 2019 4:58 AM UTC

KOCHI Oct 30: ഭര്‍ത്താവിനെയും മക്കളെയുമുപേക്ഷിച്ച്, ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി കുട്ടികളോടു ക്രൂരത കാണിച്ചെന്നാണു പോലീസ് കേസ്. ഭര്‍ത്താവിന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ്, യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്.

ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെട്ടു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ലിജിമോള്‍, കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത്.

കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.

ജോലിക്കു പോകുന്നുവെന്നാണു ലിജി സഹോദരനോടു പറഞ്ഞത്. കുട്ടികളെ ഒഴിവാക്കിയശേഷം അരുണ്‍കുമാറിനൊപ്പം െബെക്കില്‍ കോട്ടയത്തേക്കു പോയ ലിജി, അയാളുടെ വീട്ടില്‍ താമസമാക്കി.

ഇതിനിടെ ഭര്‍ത്താവിന്റെ പരാതിയില്‍ നേമം എസ്.ഐ. അന്വേഷണമാരംഭിച്ചു. ലിജിയുടെ മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കോട്ടയത്തുണ്ടെന്നു മനസിലായത്.

തുടര്‍ന്ന്, പോലീസ് ആവശ്യപ്പെട്ടപ്രകാരം ഇരുവരും നേമം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അരുണ്‍കുമാര്‍ അവിവാഹിതനാണ്. രണ്ടുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണു വീടുവിട്ടിറങ്ങിയതെന്നും ലിജി മൊഴി നല്‍കി.

കോടതിയില്‍ ഹാജരാക്കിയപ്പോഴും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണിഷ്ടമെന്നു ലിജി വ്യക്തമാക്കി. എന്നാല്‍, ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുെവെനല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി.

കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാലും അരുണ്‍കുമാറിന്റെ െബെക്ക് കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന്, നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

CLICK TO FOLLOW UKMALAYALEE.COM