മംഗലാപുരത്ത്‌ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന്‌ തെന്നിമാറി – UKMALAYALEE

മംഗലാപുരത്ത്‌ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന്‌ തെന്നിമാറി

Sunday 30 June 2019 11:47 PM UTC

കാസര്‍ഗോഡ്‌ July 1: മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി.
ഇന്നലെ വൈകിട്ട്‌ 5.30നു ദുബായില്‍നിന്നു വന്ന എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ നമ്പര്‍ 384 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. വിമാനം തെന്നിമാറിയെങ്കിലും മണ്ണില്‍നിന്നതുകൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.

ടേബിള്‍ ടോപ്പ്‌ വിമാനത്താവളമായ മംഗലാപുരത്തു റണ്‍വേയ്‌ക്കു നീളം കുറവായതിനാലാണ്‌ പറന്നിറങ്ങുമ്പോള്‍ പ്രശ്‌നമുണ്ടാകുന്നത്‌.

അപകടത്തെക്കുറിച്ചു വിശദമായ അനേ്വഷണത്തിനു ഡയറക്‌ടര്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.

മുമ്പ്‌ അപകടമുണ്ടായ കൊക്കയ്‌ക്ക്‌ അടുത്തു ചെളിനിറഞ്ഞ മണ്ണിലാണ്‌ ഇന്നലെയും വിമാനം നിന്നത്‌.

ദുബായില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം 2010 മേയ്‌ 22 നു രാവിലെ 6.30നു മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവേ റണ്‍വേയില്‍നിന്നു തെന്നി കൊക്കയിലേക്കു വീണ്‌ തീപിടിച്ച്‌ 158 പേര്‍ മരിച്ചിരുന്നു. ഇതില്‍ 52 മലയാളികളുണ്ടായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM