ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ?  – UKMALAYALEE

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? 

Thursday 25 July 2019 2:16 AM UTC

KOCHI July 25: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ‘ഉത്തരക്കടലാസ്’ കണ്ടെടുത്ത സംഭവത്തില്‍ വിചിത്ര വാദം ഉയര്‍ത്തിയ എല്‍ഡിഎഫ് കണ്‍വീനറെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ.

ഉത്തരമില്ലാത്ത കടലാസ് എങ്ങനെ ഉത്തരക്കടലാസ് ആകും എന്നായിരുന്നു എ.വിജയരാഘവന്‍ ഇന്നുയര്‍ത്തിയ വാദം. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് എല്‍ഡിഎഫ് കണ്‍വീനറെ ബല്‍റാം എംഎല്‍എ ട്രോളിയിരിക്കുന്നത്.

ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ? അച്ചന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു? ബസ് സ്‌റ്റോപ്പില്‍ ബസ് വന്നു നില്‍ക്കും, ഫുള്‍ സ്‌റ്റോപ്പില്‍ ഫുള്‍ വന്ന് നില്‍ക്കുമോ? എന്നിങ്ങനെ ട്രോളിക്കൊണ്ടാണ് ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? എന്ന് ബല്‍റാം സംശയം ഉയര്‍ത്തിയിരിക്കുന്നത്.

വി.ടി.ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?

ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?

അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?

ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?

സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?

ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?

ജസ്റ്റ് കമ്മി കൺവീനർ തിങ്സ്.

CLICK TO FOLLOW UKMALAYALEE.COM