ബർട്ടൻ ഓൺ ട്രെൻഡ് മലയാളികൾ ഓണാഘോഷം അവിസ്മരണീയമാക്കി – UKMALAYALEE

ബർട്ടൻ ഓൺ ട്രെൻഡ് മലയാളികൾ ഓണാഘോഷം അവിസ്മരണീയമാക്കി

Saturday 8 October 2022 9:13 PM UTC

ജിജി ലൂക്കോസ്

തനിമയും പ്രൗഢിയും വർണ്ണവും മേളവും താളവും രാഗവും സമന്വ യിക്കുന്നതായിരുന്നു ബർട്ടൺ മലയാളിഅസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷപരിപാടികൾ .

പൂക്കളവും പൂവിളികളും ഓണസദ്യയുംഓണക്കോടിയും ഓക്കെ കൊണ്ട് പൊന്നാണോഘോഷം അവിസ്മരയീണമാക്കി .മഹാബലിയും തിരുവാതിരസംഘവും താലപ്പൊലിയും അണിനിരന്ന ശോഭായാത്രയോടെയായിരുന്നു തുടക്കം.

പ്രസിഡന്റ് ഷാജോ ജോസ്അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിനു ഏലീയാസിന്റെ ആമുഖപ്രസംഗത്തോടെ സമ്മേളനത്തിന്തുടക്കം കുറിച്ചു . മുഖ്യ അതിഥിയായി ബർട്ടൻ എംപി കേറ്റ്‌ ക്നെവെറ്റൻ പങ്കെടുത്തു.

പൊതുസമ്മേളനത്തിൽUUKMA റീജിയണൽ പ്രസിഡന്റ് ജോർജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി .

പ്രസിഡന്റിന്റെഅധ്യക്ഷപ്രസംഗത്തിൽ ആധുനിക കാലഘട്ടത്തിൽ മനുഷ്യനെ വിലമതിക്കുകയും നന്മകളെഉയർത്തിക്കാട്ടുകയും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന സംസ്കാരമാണ് മനുഷ്യർക്കു ആവശ്യമെന്നു എടുത്തുപറഞ്ഞു.

കമ്മ്യൂണിറ്റിയിൽ നിന്നും 5 തവണയിൽ കൂടുതൽ ബ്ലഡ് ഡൊനേഷനിൽ പങ്കെടുത്ത പ്രിയഫിലിപ്പിനെയും അനു തങ്കച്ചനെയും പ്രത്യേകം ആദരിച്ചു.

കലാപരിപാടികൾ പ്രേക്ഷക മനം കവരുന്നതായിരുന്നു. നമ്മുടെ ഓണസംസ്കാരം കുട്ടികളിലേക്ക് പകർന്നു കൊടുത്തുകൊണ്ട് നടന്ന വിവിധ കലാപരിപാടികൾ പ്രായഭേദമെന്യേ എല്ലാ മലയാളികളെയും ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വേറിട്ട ഒരുഅനുഭവം തന്നെയായിരുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി , ചെസ്സ് കളി , കസേരകളി, പഞ്ചഗുസ്തി മുതലായ മത്സരത്തിലെ വിജയികൾക് സമ്മാനം നൽകി.

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാകായിക പരിപാടികൾക്ക് അനിൽ ജോസ്, ബിനോജ് തോമസ്, ജോളിച്ചൻ അറക്കപറമ്പിൽ, ബിനേഷ് ചാക്കോ, ചാക്കോ വയലുങ്കൽ മാത്യു, ആൽബർട്ട് ജോയ്, കോശികോരുള്ള, ഷോബിൻ ചാക്കോ, ഡിനു ഫിലിപ്പ്, ഡോളി ജോൺസൻ, മെർലിൻ മാർട്ടിൻ, ജിഷ ഷോബിൻ, സിനിലഷാജോ, അന്ന മാത്യു, നീന ബിനു, മഞ്ജു അനിൽ തുടങ്ങിയവർ നേതൃത്വം നൽകി .

CLICK TO FOLLOW UKMALAYALEE.COM