ബ്രൈറ്റണില്‍ മലയാളി യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു – UKMALAYALEE
foto

ബ്രൈറ്റണില്‍ മലയാളി യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

Thursday 23 February 2023 7:12 PM UTC

ബ്രൈറ്റൻ Feb 23: ബ്രൈറ്റണില്‍ മലയാളി യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഓസ്ട്രേലിയലില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ശനിയാഴ്ച യാത്ര തിരിക്കാന്‍ ഇരിക്കെയാണ് വിധിയുടെ ക്രൂരത.

യുകെയില്‍ നിന്നും ഓസ്ട്രേലിയലില്‍ ഉള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ ബ്രൈറ്റണിലെ നേഹ ജോര്‍ജ് ആണ് ഇന്നലെ (ബുധനാഴ്ച്ച 22nd ഫെബ്രുവരി) ആകസ്മികമായി മരണപ്പെട്ടത്, ബ്രൈറ്റൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

യുകെയില്‍ നിന്നും യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ ഇന്നലെ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ പാര്‍ട്ടി നടത്തി മടങ്ങി എത്തിയതാണ് നേഹ ജോര്‍ജ്. എന്നാല്‍ ഇന്നലെ വൈകുന്നേരം കുഴഞ്ഞു വീണു മരിക്കുക ആയിരുന്നു എന്നാണ് ബ്രൈറ്റണില്‍ നിന്നും ലഭിക്കുന്ന വിവരം.

അസുഖങ്ങളൊന്നുമില്ലാതിരുന്ന നേഹ ബുധനാഴ്ച രാത്രി 9.30 ഓടെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ബ്രൈറ്റൺ അസോസിയേഷൻ അധികൃതർ ഈ വെബ്സൈറ്റിനെ അറിയിച്ചു.

ഓസ്ട്രേലിയില്‍ ജീവിക്കുന്ന ബിന്നില്‍ ബേബിയാണ് നേഹയുടെ ഭര്‍ത്താവ്.

ഏറെക്കാലമായി ബ്രൈറ്റണില്‍ താമസിക്കുന്ന ജോർജ് ജോസഫിൻെറയും ബീന ജോർജിൻെറയും മകളാണ് നേഹ.

ഓസ്ട്രേലിയില്‍ ജോലി ചെയ്യുന്ന ബിന്നില്‍ ബേബിയാണ് നേഹയുടെ ഭര്‍ത്താവ്. യുകെയില്‍ നിന്നും ഓസ്ട്രേലിയലില്‍ ഉള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ നേഹ അങ്ങോട്ടേക്ക് പോകാൻ അവസാനഘട്ട ഒരുക്കങ്ങൾ നടക്കവേയാണ് അപ്രതീക്ഷിതമായി ജീവൻ മരണം കവർന്നെടുത്തത്.

ഓസ്ട്രേലിയയ്ക്ക് പോകുന്നതിനാൽ യുകെയിലെ സുഹൃത്തുക്കൾക്ക് പാർട്ടി ഇന്നലെ നൽകിയിരുന്നു. നേഹ യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു .

എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് നേഹയുടെ മാതാപിതാക്കൾ . 2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്.

നേഹയുടെ ആകസ്മിക മരണത്തിൽ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകരും ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷൻ പ്രവർത്തകരും അനുശോചനം അറിയിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തിനൊപ്പമുണ്ട്.

നേഹ ജോർജിൻെറ നിര്യാണത്തിൽ യുകെ മലയാളി ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM