ബ്രിട്ടൻ കെ എം സി സി ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പ്രൗഢോജ്വല പരിസമാപ്തി – UKMALAYALEE
foto

ബ്രിട്ടൻ കെ എം സി സി ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പ്രൗഢോജ്വല പരിസമാപ്തി

Wednesday 22 February 2023 7:33 AM UTC

ലൂട്ടൻ Feb 22 : ബ്രിട്ടനിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ ടൂർണമെന്റുകളിലൊന്നായ ബ്രിട്ടൻ കെ എം സി സി യുടെ നാലാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 19-02-2023 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി.

50 ൽ പരം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

ഗോൾഡ് വിഭാഗത്തിൽ ആദിൽ – നബീൽ എന്നിവർ ഒന്നാം സ്ഥാനവും , ജൗഹർ -നസ്വീഫ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സിൽവർ വിഭാഗത്തിൽ സാജിദ് – അസീസ് എന്നിവർ ഒന്നാം സ്ഥാനവും സുനാജ് -ജസീം — എന്നിവർ രണ്ടാം സ്ഥാനവും നേടി.

ബ്രിട്ടൻ കെഎംസിസി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, ജനറൽ സെക്രട്ടറി സഫീർ എൻ കെ, നുജൂം ഇറീലോട്ട് അഷ്‌റഫ്‌ വടകര അഹമ്മദ് അരീക്കോട്, നസീഫ് ലുട്ടൻ, ജൗഹർ , സാജിദ് വേങ്ങര, മുഹ്‌സിൻ പട്ടാമ്പി , അജ്മൽ രയരോത് , ഷുഹൈബ് ക്രോയ്ഡൻ റസൽ കോഴിക്കോട് , എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ടീമുകളുടെ പങ്കാളിത്തം ടൂർണമെന്റിന് മികവേകി .

CLICK TO FOLLOW UKMALAYALEE.COM