ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലിയെ തേടി ഇന്റര്‍പോള്‍
Friday 12 July 2019 12:55 AM UTC
തൃശൂര്‍ July 12: കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സ് നേപ്പാളിലേക്കു കടന്നുവെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനം.
ഇന്റര്‍പോള്‍ ”യെല്ലോ നോട്ടീസ്” പുറപ്പെടുവിച്ച സാഹചര്യത്തില്‍ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് എത്തുകയാണ്. കേരള പോലീസിന്റെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
മാര്‍ച്ച് ഏഴിനു ലിസ തിരുവനന്തപുരത്തെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, തിരികെ പോയതിനു തെളിവില്ല.
ഈ സാഹചര്യത്തിലാണ് അതിര്‍ത്തി കടന്നുള്ള അന്വേഷണത്തിനായി പോലീസ്, ഇന്റര്‍പോളിന്റെ സഹായം തേടിയത്.
ലിസയ്ക്ക് തീവ്രവാദബന്ധം സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണു ഡി.ജി.പി ലോക്നാഥ് ബെഹ്റ പറയുന്നത്.
അതേസമയം, ലിസയുടെ ബന്ധുക്കളുമായും കേരളത്തിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അലിയുമായും സംസാരിക്കാന്‍ അവസരം ഒരുക്കണമെന്ന പോലീസിന്റെ ആവശ്യം ഇതു വരെ ഫലം കണ്ടിട്ടില്ല.
ലിസയുടെ മൊെബെല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മാര്‍ച്ച് ഒന്‍പതിന് വര്‍ക്കല €ിഫില് എത്തിയതായി സ്ഥിരീകരിച്ചു. അതിനുശേഷം മൊെബെല്‍ സിഗ്നല്‍ ലഭിക്കുന്നില്ല. വിമാനമാര്‍ഗം ഇന്ത്യയ്ക്ക് പുറത്തു പോയിട്ടില്ലെന്നതിനാല്‍ നേപ്പാള്‍ വഴി പോയിട്ടുണ്ടോയെന്നാണു നിലവിലെ അന്വേഷണം.
ലിസയുടെയും സുഹൃത്തിന്റെയും തീവ്രവാദബന്ധം പരിശോധിക്കുന്നതിന്റെ ഭാഗമായി മതസ്ഥാപനങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്.
കാണാതായ ജര്‍മന്‍ യുവതി ലിസാ വെയ്സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലി (29) യെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ശ്രമം തുടങ്ങി.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലിസയ്ക്കൊപ്പം എത്തിയ മുഹമ്മദ് അലിയെക്കുറിച്ച് തങ്ങള്‍ക്കു യാതൊന്നുമറിയില്ലെന്നു ലിസയുടെ സഹോദരി കരോളിന് ഹീലിങ് ഇന്റര്‍പോളിനെ അറിയിച്ചു.
ലിസയോടൊപ്പം ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലി ഉണ്ടായിരുന്നതായി കേരള പോലീസ് നല്കിയ വിവരമേയുള്ളൂ.
ലോക സഞ്ചാരം ലിസയുടെ ഹോബിയാണെങ്കിലും യാത്ര സംബന്ധിച്ച് തന്നെയോ അമ്മയോ വിളിച്ചറിയിക്കാന്‍ മറക്കാറില്ല. തനിക്കൊപ്പമുള്ളവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ െകെമാറും. എന്നാല്‍, മുഹമ്മദ് അലിയെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല.
2009, 2011 ലുമായി ലിസ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ടുതവണയും കേരളത്തിലുമെത്തി. 2011 ലെ പര്യടനത്തിനിടെ രണ്ടു മാസം കൊല്ലം അമൃതപുരി ആശ്രമത്തില്‍ തങ്ങി. തുര്‍ക്കിയും സിറിയയും സന്ദര്‍ശിച്ചിട്ടുള്ള ലിസ ഈജിപ്തടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും പോയിട്ടുണ്ട്.
കെയ്റോ സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ട അബാദിനെ വിവാഹം ചെയ്യാനായി ഇസ്ലാം മതം സ്വീകരിക്കുന്ന വിവരം തന്നെയും അമ്മയെയും അറിയിച്ചിരുന്നതായി കരോളിന് പറഞ്ഞു. മൂത്ത കുട്ടിയെ ഗര്‍ഭംധരിച്ച ശേഷമായിരുന്നു വിവാഹം.
അബാദിന് ഈജിപ്തിലെ ചില മതഭീകര സംഘടനകളുമായി ബന്ധമുള്ള കാര്യവും തങ്ങളെ അറിയിച്ചിരുന്നു. ഭീകര ഗ്രൂപ്പുകളുടെ സ്റ്റഡി ക്ലാസുകളില്‍ തന്നെയും പങ്കെടുപ്പിച്ചിട്ടുണ്ടെന്നും ലിസ അറിയിച്ചിരുന്നു.
എന്നാല്‍, അബാദിന്റെ തീവ്രമത നിലപാടുകളെ ലിസ ചോദ്യം ചെയ്തിരുന്നുവെന്നും ഇതു വിവാഹമോചനത്തിനു കാരണമായെന്നും കരോളിന് പറഞ്ഞു. ആറും നാലും വയസുള്ള ലിസയുടെ രണ്ടു മക്കളും ബ്രിട്ടനിലെ ബോര്‍ഡിങ് സ്കൂളിലാണു പഠിക്കുന്നത്.
വിവാഹമോചനത്തിനു ശേഷമാണു യുവതി മക്കള്‍ക്കൊപ്പം ബ്രിട്ടനിലേക്കു ചേക്കേറിയത്. മുഹമ്മദ് അലിയാണോ ബ്രിട്ടനില്‍ താമസിക്കാന്‍ പ്രേരണ ചെലുത്തിയത് എന്നറിയില്ല. സാധാരണ വിദേശ യാത്രകള്‍ക്കു മുന്നോടിയായി ജര്‍മനിയിലെത്തി തന്നെയും അമ്മയെയും കാണാറുണ്ടായിരുന്നു.
എന്നാല്‍, ഇത്തവണ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമില്‍നിന്ന് മാര്‍ച്ച് അഞ്ചിനാണ് യാത്ര പുറപ്പെട്ടത്. ഇന്ത്യയിലേക്ക് നേരിട്ട് വരുന്നതിനു പകരം ഒരുദിവസം ദുബായില്‍ തങ്ങിയിരുന്നു.
ഇതില്‍ മുഹമ്മദ് അലിയുടെ സ്വാധീനമുണ്ടോ എന്നുമറിയില്ല. കേരള പോലീസ് നല്കിയ വിവരമനുസരിച്ച് മാര്‍ച്ച് 15 നു നെടുമ്പാശേരിയില്‍നിന്നു മുഹമ്മദ് അലി മടങ്ങിയതും ദുബായിലേക്കാണ്.
കേരളത്തിലെത്തി നാലുമാസമായിട്ടും ഇതുവരെ തങ്ങളെ ബന്ധപ്പെടാത്തത് ദുരൂഹമാണ്. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ലിസ, ആഴ്ചയില്‍ രണ്ടുതവണയെങ്കിലും അവരെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, കുട്ടികളുമായി ബന്ധപ്പെടാത്തതും സംശയം വര്‍ധിപ്പിക്കുന്നു.
മുഹമ്മദ് അലിയെക്കുറിച്ചും സ്വീഡനില്‍നിന്ന് ദുബായ് വഴിയുള്ള അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കരോളിന് ഇന്റര്‍പോളിനെ അറിയിച്ചു.
CLICK TO FOLLOW UKMALAYALEE.COM