
ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പ് പറയുമെന്ന് ലേബര്‍ പാര്‍ട്ടി
Friday 22 November 2019 4:29 AM UTC
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഔദ്യോഗികമായി മാപ്പ് പറയുമെന്ന് ലേബര്‍ പാര്‍ട്ടി. 1919ലെ ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ഇന്ത്യന്‍ ജനതയോട് മാപ്പ് പറയുമെന്നാണ് പ്രധാന വാഗ്ദാനം.
1984ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടിയിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കുമെന്നും പാര്‍ട്ടി അവരുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തു.
ഡിസംബര്‍ 12ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്ത് സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.
നിലവില്‍ സമ്പന്നര്‍ക്ക് മാത്രം അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരുമെന്നും കോര്‍ബിന്‍ പറഞ്ഞു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സംഭവത്തില്‍ ബ്രിട്ടന്റെ പങ്ക് സംബന്ധിച്ച് അന്വേഷിക്കുമെന്ന് 2017ലെ പ്രകടന പത്രികയില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ ബ്രിട്ടന് പങ്കുണ്ടെന്ന് 2014ല്‍ പുറത്തുവന്ന രേഖകളില്‍ വ്യക്തമായിരുന്നു. ഈ വെളിപ്പെടുത്തലില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ബ്രിട്ടനിലെ സിഖ് വിഭാഗക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
CLICK TO FOLLOW UKMALAYALEE.COM