ബോട്ടില്‍ കയറാന്‍ കഴിയാതിരുന്നവര്‍ക്കായി ചവിട്ടിക്കയറാന്‍ ‘മുതുക്’ ചവിട്ടുപടിയായി നല്‍കി: ജയ്‌സലിന്റെ രക്ഷാപ്രവര്‍ത്തന വീഡിയോ വൈറലാകുന്നു – UKMALAYALEE

ബോട്ടില്‍ കയറാന്‍ കഴിയാതിരുന്നവര്‍ക്കായി ചവിട്ടിക്കയറാന്‍ ‘മുതുക്’ ചവിട്ടുപടിയായി നല്‍കി: ജയ്‌സലിന്റെ രക്ഷാപ്രവര്‍ത്തന വീഡിയോ വൈറലാകുന്നു

Monday 20 August 2018 1:42 AM UTC

വേങ്ങര Aug 20: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിനും ദുരിതബാധിതര്‍ക്കുമായി രക്ഷാകരം പലയിടങ്ങളില്‍ നിന്നും ഉയരുകയാണ്.

ഇതിനിടെ മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് വൈറലാകുന്നത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി എത്തിയ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കിടന്ന് തന്റെ മുതുക് ചവിട്ടുപടിയായി നല്‍കിയ ജയ്‌സലിന്‍െ്‌റ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മുപ്പത്തിരണ്ടുകാരനായ താനൂര്‍ സ്വദേശിയാണ് ജയ്‌സല്‍. പ്രായമായവരടക്കമുള്ള സ്ത്രീകളെയാണ് തന്‍െ്‌റ മുതുകില്‍ ചവിട്ടിക്കയറാന്‍ ജയ്‌സല്‍ കരുണ കാട്ടിയത്.

ജയ്‌സല്‍ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവരാണ സേനയ്‌ക്കൊപ്പം വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജയ്‌സല്‍ ഭൂമിയോളം താഴ്ന്നു മനുഷ്യത്വം കാണിച്ചു നല്‍കിയത്.

CLICK TO FOLLOW UKMALAYALEE.COM