ബൈക്കില്‍ കോളജ് യുവാക്കളേപ്പോലെ ചെത്തിയടിച്ച് സദ്ഗുരുവും ബാബാ രാംദേവും; വീഡിയോ വൈറല്‍(Video) – UKMALAYALEE

ബൈക്കില്‍ കോളജ് യുവാക്കളേപ്പോലെ ചെത്തിയടിച്ച് സദ്ഗുരുവും ബാബാ രാംദേവും; വീഡിയോ വൈറല്‍(Video)

Monday 13 August 2018 1:12 AM UTC

CHENNAI Aug 13: ഇവര്‍ രണ്ടു പേരും കോളജ് പയ്യന്മാരല്ല, രണ്ട് യോഗ ഗുരുക്കന്മാരാണ്. എന്നാല്‍ ഇവരുടെ ബൈക്കിലുള്ള ഇരിപ്പും മട്ടും കണ്ടാല്‍ ആരും അത് പറയില്ല. വേറെയാരും അല്ല ബാബാ രാംദേവും സദ്ഗുരു ജഗ്ഗി വാസുദേവുമാണ് ഇത്തരത്തില്‍ സ്റ്റൈലായി ആഡംബര ബൈക്കില്‍ ഒന്നു കറങ്ങിയത്.

കോയമ്പത്തൂരിന് സമീപത്തുള്ള സദ്ഗുരുവിന്റെ ആശ്രമം സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു ബാബാ രാംദേവ്. ഇതോടെ അടുത്തുള്ള പരിസരത്തേക്ക് കറങ്ങുന്നതിന് തനിക്കേറ്റവും പ്രിയങ്കര ബൈക്കായ ഡുക്കാട്ടി തന്നെ തെരഞ്ഞൈടുക്കുകയായിരുന്നു.

ആദ്യം മുന്‍സീറ്റില്‍ സദ്ഗുരു കയറിയപ്പോള്‍ പിന്നില്‍ കയറി ബാബാ രാംദേവ്. പിന്നീട് നാട്ടുപാതയിലൂടെ ഇരുവരും പായുകയായിരുന്നു. അതീവ സുരക്ഷയുള്ള ബാബ രാംദേവിന്റെ അംഗരക്ഷകര്‍ അദ്ദേഹത്തിനൊപ്പം എത്തുന്നതിനും വളരെയധികം കഷ്ടപ്പെടുന്നതും വീഡിയോയില്‍ കാണാം.

പാതയോരത്ത് നിന്നിരുന്ന ആളുകളെ അഭിവാദ്യം ചെയ്തായിരുന്നു സദ്ഗുരുവിന്റെ ബൈക്കിന് പിന്നിലിരുന്ന് ബാബയുടെ സവാരി. ഹെല്‍മറ്റ് വയ്ക്കാതെയാണ് ഇരുവരുടേയും സഞ്ചാരം. ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

ബൈക്കില്‍ കയറുമ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്യരുതെന്ന് സദ്ഗുരു നിര്‍ദ്ദേശിച്ചിരുന്നുവെന്ന് രാംദേവ് പിന്നീട് വ്യക്തമാക്കി. ഒരു വട്ടം ബാലന്‍സ് നഷ്ടപ്പെട്ടുവെന്നും അപ്പോള്‍ പിടിച്ചിരിക്കുന്നതിന് ഗുരുജി നിര്‍ദ്ദേശിച്ചിരുന്നുവെന്നും രാംദേവ് വ്യക്തമാക്കി. ആചാര്യ ബാലകൃഷ്ണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM