ബി.ജെ.പിക്ക് കേന്ദ്രഭരണം പോകും; കേരളത്തിൽ അക്കൗണ്ട് തുറക്കും-സർവേ…  – UKMALAYALEE

ബി.ജെ.പിക്ക് കേന്ദ്രഭരണം പോകും; കേരളത്തിൽ അക്കൗണ്ട് തുറക്കും-സർവേ… 

Monday 7 January 2019 2:09 AM UTC

ന്യൂഡൽഹി Jan 7:  ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദിക്ക് അധികാരം േപാകുമെന്നും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും അഭിപ്രായ  സർവേഫലം.

2018 ഡിസംബർ 15നും 25നും ഇടയിൽ ഇന്ത്യ ടി.വി-സി.എൻ.എക്സ് നടത്തിയ  സർവേ ഫലത്തിലാണ് ഇക്കാര്യമുള്ളത്.

കേരളത്തിൽ കോൺഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്‌ലിം ലീഗിന് രണ്ടും ബി.ജെ.പി, കേരള കോൺഗ്രസ്(എം), ആർ.എസ്.പി പാർട്ടികൾക്ക് ഒന്നു വീതവും സ്വതന്ത്രർക്കു രണ്ടു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

എന്നാൽ, ലോക്സഭയിലേക്ക് ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എൻ.ഡി.എ)  കേവല ഭൂരിപക്ഷം ലഭിക്കില്ല.  272ൽ 15 സീറ്റുകൾ കുറയും.

CLICK TO FOLLOW UKMALAYALEE.COM