ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യഹര്‍ജി: വിധി ബുധനാഴ്‌ച – UKMALAYALEE
foto

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യഹര്‍ജി: വിധി ബുധനാഴ്‌ച

Friday 28 September 2018 2:58 AM UTC

കൊച്ചി Sept 28: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നതു ഹൈക്കോടതി ബുധനാഴ്‌ചത്തേക്കു മാറ്റി.

കന്യാസ്‌ത്രീക്കെതിരേ ലഭിച്ച പരാതിയില്‍ നടപടിയെടുത്തതിലുള്ള വൈരാഗ്യമാണു കേസിനാധാരമെന്നു ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

അന്വേഷണവുമായി ബിഷപ്‌ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും കോടതി നിര്‍ദേശിക്കുന്ന ഏത്‌ ഉപാധികളും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

സന്യാസീസമൂഹത്തിന്റെ ഉന്നതപദവി വഹിച്ചയാളാണ്‌ പരാതിക്കാരിയെന്നും അഭിഭാഷകന്‍ ധരിപ്പിച്ചു.

എന്നാല്‍, ബിഷപ്പിന്‌ ജാമ്യം നല്‍കരുതെന്നു പോലീസ്‌ ആവശ്യപ്പെട്ടു.

അന്വേഷണം പുരോഗമിക്കുകയാണെന്നും ബിഷപ്പിനെതിരേ രണ്ടു കേസുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന്‌ അന്വേഷണസംഘം ബോധിപ്പിച്ചു.

ഉന്നതപദവി വഹിച്ച ആളായതിനാല്‍ ബിഷപ്പിനു ജാമ്യം അനുവദിക്കുന്നത്‌ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വ്യക്‌തമാക്കി.

CLICK TO FOLLOW UKMALAYALEE.COM