ബിഷപ്പ് ഫ്രാങ്കോയ്ക്ക് ക്രിമിനല്‍ ബന്ധമെന്ന് പോലീസ്
Wednesday 5 September 2018 4:53 AM UTC
ന്യുഡല്‍ഹി Sept 5: കന്യാസ്ത്രീ ലൈംഗികാരോപണം ഉന്നയിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ക്രിമിനല്‍ ബന്ധവും.
കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ പക്കലുണ്ടെന്ന അവകാശപ്പെടുന്ന പോലീസ് ഫ്രാങ്കോയുടെ ക്രിമിനല്‍ ബന്ധവും അന്വേഷിക്കുകയാണ്.
ജലന്ധറില്‍ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതി ബിഷപ്പിന്റെ അടുത്ത സുഹൃത്താണെന്നും ഇയാളാണ് ബിഷപ്പിന് സഹായവും സംരക്ഷണവും നല്‍കുന്നതെന്നും ഇതിന്പുറമേ സംരക്ഷിക്കാന്‍ സ്വന്തം സേനയെയും ഫ്രാങ്കോ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
2003 ല്‍ ജലന്ധറില്‍ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതിയായ ക്രിമിനലാണ് ബിഷപ്പിന്റെ അടുത്ത സുഹൃത്ത്. ഇയാളാണ് ആളും അര്‍ത്ഥവും നല്കി ബിഷപ്പിന് സഹായവും സംരക്ഷണവും നല്‍കുന്നത്.
എന്തിനും ഏതിനും തയ്യാറാകുന്ന 150 ലധികം യുവാക്കള്‍ വരുന്ന ഒരു ചെറു സൈന്യവും ഫ്രാങ്കോ മുളയ്ക്കലിന്റെ വിളിപ്പുറത്തുണ്ട്. സഹോദയ എന്ന പേരിലുള്ള ബിഷപ്പിന്റെ സ്വന്തം സംരക്ഷണ സേനയില്‍ തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് കൂടുതല്‍.
ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ നേരത്തേ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ഈ സംഘമാണ്. ഇതു സംബന്ധിച്ച വിവരം പഞ്ചാബ് കേഡറിലെ മലയാളിയായ ഓഫീസര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളതായിട്ടാണ് സൂചന.
കേന്ദ്രത്തിലും പഞ്ചാബിലും രാഷ്ട്രീയ ബന്ധങ്ങളും ബിഷപ്പിനുണ്ട്. പഞ്ചാബിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയായ അകാലിദളുമായി ശക്തമായ ബന്ധമാണ്ഫ്രാങ്കോ മുളയ്ക്കലിനുള്ളത്.
അതേസമയം കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് മതിയായ തെളിവുകള്‍ കയ്യിലുണ്ടെങ്കിലും ഫ്രാങ്കോ മുളയ്ക്കലിനെ സംസ്ഥാന പോലീസിന് ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കില്ല.
ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനാണ് നീക്കം. ബിഷപ്പ് വന്നില്ലെങ്കില്‍ മാത്രമേ ജലന്ധറിലേക്ക് പോകേണ്ടി വരികയുള്ളൂ എന്നായിരുന്നു തീരുമാനം. നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ ആവശ്യപ്പെടും.
അതേസമയം വീണ്ടും ചോദ്യംചെയ്തതിനു ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടില്‍ പോലീസ് ഉന്നതര്‍ പുലര്‍ച്ചെ വരെ യോഗം ചേര്‍ന്നെങ്കിലും ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തുന്നതില്‍ തീരുമാനമായില്ല.
കന്യാസ്ത്രീ നല്കിയ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ മൊഴി പൂര്‍ണമായും തെറ്റാണെന്നു വിലയിരുത്തിയാണു കേരളത്തിലേക്കു വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.
ബിഷപ്പിന്റെ മൊഴിയില്‍ ഇരുപതിലധികം പൊരുത്തക്കേടുകളുണ്ടെന്നാണു കണ്ടെത്തല്‍. കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബിഷപ്പിന്റെ സ്വാധീനം മൂലം അവര്‍ പുറത്തു പറയാതിരിക്കുകയാണെന്നും പോലീസ് കരുതുന്നു.
അറസ്റ്റ് ഉണ്ടായാല്‍ കൂടുതല്‍ പേര് ദുരനുഭവങ്ങള്‍ തുറന്നുപറയുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. ബിഷപ്പിന്റെ മൊഴിയെടുപ്പ് അറസ്റ്റിലേക്കു വരെ എത്തിയേക്കുമെന്നാണു വിവരം.
കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കന്യാസ്ത്രീക്ക് ഒപ്പമുള്ളവരുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി.
CLICK TO FOLLOW UKMALAYALEE.COM