ബിഷപ്പ് ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു – UKMALAYALEE

ബിഷപ്പ് ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

Wednesday 26 September 2018 3:40 AM UTC

പാലാ Sept 26: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എ ജയിലില്‍ എത്തി സന്ദര്‍ശിച്ചു.

സൗഹൃദ സന്ദര്‍ളനമായിരുന്നെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരുമെന്നും താന്‍ ബിഷപ്പിന്റെ കൈമുത്തിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബിഷപ്പുമായുള്ള പി.സി ജോര്‍ജിന്റെ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.

അതേസമയം തനിക്കെതിരായ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജിനെതിരെ ബിഷപ്പ് കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പരാതി നല്‍കി. കോട്ടയം എസ്.പിയെ നേരില്‍ കണ്ടാണ് പരാതി സമര്‍പ്പിച്ചത്.

പി.സി ജോര്‍ജ് കോട്ടയം പ്രസ് ക്ലബിലും പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ വസതിയിലും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെയും തന്റെ കുടുംബത്തേയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്‌റ്റേഴ്‌സിനെയും നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും മാനക്കേടുണ്ടാക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വാക്കുപയോഗിക്കുകയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്‌റ്റേഴ്‌സിനെയും അപമാനിക്കുകയും ചെയ്ത ത് തങ്ങള്‍ക്ക് മാനഹാനിയും കഠിനമായ മനോവേദനയും ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

ഇതില്‍ പി.സി ജോര്‍ജിനെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് നടപടി.

CLICK TO FOLLOW UKMALAYALEE.COM