ബിഷപ്പിന്റെ മൊഴികളില്‍ വ്യക്തത വരുത്താനുണ്ടെന്ന് കോട്ടയം എസ്.പി – UKMALAYALEE
foto

ബിഷപ്പിന്റെ മൊഴികളില്‍ വ്യക്തത വരുത്താനുണ്ടെന്ന് കോട്ടയം എസ്.പി

Friday 21 September 2018 7:42 AM UTC

കൊച്ചി Sept 21: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

ആറ് മണിക്ക് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് ഏഴ് മണിയോടെ ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങി.

നാളെ രാവിലെ പത്തരയ്ക്ക് ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ പുനരാരംഭിക്കുമെന്ന് കോട്ടയം ഹരിശങ്കര്‍ അറിയിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിനെ വിട്ടയച്ചത്.

ബിഷപ്പിന്റെ മൊഴികളില്‍ വ്യക്തത വരുത്താനുണ്ടെന്ന് എസ്.പി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അറസ്റ്റില്‍ തീരുമാനം എടുക്കാനാകൂ. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മൊഴി പരിശോധിക്കുമെന്നും എസ്.പി വ്യക്തമാക്കി.

ആദ്യ ദിവസത്തെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ബിഷപ്പില്‍ നിന്ന് തേടുകയാണ് അന്വേഷണ സംഘം ചെയ്തത്.

വ്യാഴാഴ്ച അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകള്‍ നിരത്തി ബിഷപ്പിന്റെ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ടുള്ള ചോദ്യം ചെയ്യല്‍ രീതിയാണ് അന്വേഷണ സംഘം അവലംബിച്ചത്.

ബിഷപ്പിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

CLICK TO FOLLOW UKMALAYALEE.COM