ബിഷപ്പിനെ ന്യായീകരിക്കാന്‍ ‘ഇര’യുടെ ചിത്രവും പുറത്തുവിട്ടു
Saturday 15 September 2018 3:43 AM UTC
കോട്ടയം Sept 15: ബലാത്സംഗക്കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ച് എല്ലാ അതിരുംകടന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം.
പരാതിക്കാരിയായ കന്യാസ്ത്രീ പറയുന്നത് കളവാണെന്ന് ആരോപിക്കുന്നതിന് അപ്പുറം ബിഷപ്പിനെ അന്ധമായി ന്യായീകരിക്കാന്‍ ഈ സഹപ്രവര്‍ത്തകര്‍ പരാതിക്കാരിയുടെ ചിത്രവും പുറത്തുവിട്ടു.
വാര്‍ത്താക്കുറിപ്പിനൊപ്പം നല്കുന്ന ചിത്രം പരാതിക്കാരിയുടെ മുഖം ഒഴിവാക്കി നല്‍കേണ്ടതാണെന്നും അല്ലാത്തപക്ഷം എം.ജെ കോണ്ഗ്രിഗേഷന് യാതൊരു ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യവും കോണ്ഗ്രിഗേഷന് പി.ആര്.ഒ സി.അമല പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ എടുത്തിട്ടുണ്ട്.
ബിഷപ്പ് ആദ്യം ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന 2014 മേയ് അഞ്ചിന് ശേഷം ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും ‘ചിരിച്ചുല്ലസിച്ചാണ്’ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഇരുന്നതെന്നും കാണിക്കുന്നതിനാണ് 2015 മേയ് 23ന് എടുത്ത ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിപ്പിക്കുന്നത്.
ബിഷപ്പുമായി അക്കാലത്ത് പരാതിക്കാരിക്ക് പ്രശ്നമില്ലാ എന്നു വരുത്തിതീര്‍ക്കാനാണ് അവരുടെ ചിത്രം പുറത്തുവിടുന്ന കടുംകൈയ്ക്ക് എം.ജെ കോണ്ഗ്രിഗേഷന് തയ്യാറായത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 228 (എ)പ്രകാരം ബലാത്സംഗക്കേസുകളിലെ ഇരകളുടെ ചിത്രവും തിരിച്ചറിയാനുള്ള മറ്റ് ഏതെങ്കിലും വിവരങ്ങളോ പുറത്തുവിടുന്നത് ശിക്ഷാര്‍ഹമാണ്.
രണ്ടു വര്‍ഷം വരെ തടവിനും പിഴയും ശിക്ഷ ലഭിക്കാം. ഇരയെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് അവരെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുടെ ലംഘനം കൂടിയാണ് എം.ജെ കോണ്ഗ്രിഗേഷന് നടത്തിയിരിക്കുന്നത്.
കത്വ കേസ് പരിഗണിക്കുന്ന സമയത്ത് ഇക്കാര്യം സുപ്രീം കോടതി ഒരിക്കല്‍ കൂടി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബിഷപ്പിനെതിരായ പീഡന ആരോപണത്തില്‍ എം.ജെ കമ്മീഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇറക്കിയ വാര്‍ത്തക്കുറിപ്പിനൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.
പരാതിക്കാരിയേയും മറ്റു അഞ്ചു കന്യാസ്ത്രീകളെയും മറ്റു മഠങ്ങളിലേക്ക് 2017ല്‍ സ്ഥലംമാറ്റിയതാണെങ്കിലും അവര്‍ കുറവിലങ്ങാട് മഠത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന് താമസിക്കുകയാണെന്നും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തിരികെ പേകാന്‍ തയ്യാറായില്ലെന്നും പറയുന്നു.
നാലു പേരുമായി ഗൂഢാലോചന നടത്തിയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. യുക്തിവാദികളുടെ പിന്തുണയും ചിന്തകളും അവരെ സ്വാധീനിച്ചിരിക്കുന്നു. സന്യാസ ജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ ‘വ്രതനവീകരണം’ ഈ കന്യാസ്ത്രീകള്‍ വിസമ്മതിച്ച് ഇതുവരെ നടത്തിയിട്ടില്ല എന്ന്ത് ഗൗരവമുള്ള തെളിവായി കണ്ടെത്തിയിരിക്കുന്നു.
കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ എഴുതിയിരുന്നത് പരാതിക്കാരിയുടെ അടുപ്പക്കാരിയായ കന്യാസ്ത്രീ ആയിരുന്നു. സന്ദര്‍ശകര്‍ പോയശേഷമാണ് അവരെ പേരു വിവരങ്ജള് എഴുതിയിരുന്നത്. അതിനാല്‍ അവരുടെ ഒപ്പ് അതില്‍ ഉണ്ടാവില്ല.
എന്ത് എഴുതണമെന്ന് മഠത്തിലെ മദര്‍ സുപ്പീരിയറിന്റെ വിവേചനാധികാരമാണ്. അതുകൊണ്ടുതന്നെ ഒരു വലിയ ഗൂഢാലോചനയുടെ തെളിവായി നല്കുവാന് നേരത്തെതന്നെ കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ സന്ദര്‍ശക രജിസ്റ്ററില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള സാധ്യത കണ്ടെത്തിയിരിക്കുന്നു.
ബിഷപ്പ് പീഡിപ്പിച്ചു എന്ന് പറയുന്ന 2014 മേയ് അഞ്ചിനു പിതാവ് കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചിരുന്നു. അന്ന് അവിടെ ഡിന്നര്‍ കഴിച്ചശേഷം മറ്റൊരു മഠത്തിലാണ് പിതാവ് താമസിച്ചത്. അതിന്റെ തെളിവ് അന്വേഷണസംഘത്തിന് കൈമാറും.
മഠത്തിലെ സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച സിസിടിവി കാമറയുടെ കണ്ട്രോള് ഈ കന്യാസ്ത്രീകള്‍ ബലമായി പിടിച്ചുവാങ്ങി അവരുടെ മുറിയില്‍ വച്ചിരിക്കുകയാണ്. ഈ സമയത്തെല്ലാം അവിടെ വന്നത് എന്നതില്‍ മദര്‍ സുപ്പീരിയറിന് അറിവില്ല.
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പറയുന്ന 2014 മുതല്‍ 2016 വരെയുള്ള കാലയളവിനിടെ 2015 മേയ് 23ന് ബിഷപ്പ് പങ്കെടുക്കുന്ന ഒരു വീട് വെഞ്ചിരിപ്പിനു വളരെ ആവേശത്തോടെ അധികാരികളെ വിളിച്ചു അനുവാദം മേടിച്ചു പങ്കെടുത്തതായി എം.ജെ കോണ്ഗ്രിഗേഷന് കണ്ടെത്തിയിരിക്കുന്നു.
ഇതുപോലെ പല പരിപാടികളിലും ബിഷപ്പിനെ വിളിച്ച് അവര്‍ അനുവാദം വാങ്ങിയിട്ടുണ്ട്. ഒരു വ്യക്തിയാല്‍ ലൈംഗികമായി പീഡിപ്പിക്ക%െ്പട്ട ഒരു സ്ത്രീഒരിക്കലും അയാളോടൊപ്പം മറ്റൊരു പരിപാടിയില്‍ സ്വയം അനുവാദം ചോദിച്ചു പങ്കെടുക്കുകയയോ യാത്ര ചെയ്യുകയോ ഇല്ല. എന്നത് അവഗണിക്കാനാവാത്ത സത്യമാണ്.
ആയതിനാല്‍ മേയ് മാസം 23ന് നടന്ന ആ ചടങ്ങില്‍ ബിഷപ്പിനൊപ്പം സന്തോഷത്തോടെ ചിരിച്ചുല്ലസിച്ചു ബിഷപ്പിന്റെ അടുത്ത്തന്നെ ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. ഇത് പീഡനം നടന്നിട്ടില്ല എന്ന നിഗമനത്തിലേക്കാണ് വിരല്‍ ചൂണ്ടുക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഈ ഗൂഢാലോചനയുടെ മറ്റ് തെളിവുകള്‍ അധികാരികള്‍ക്ക് കൈമാറുന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
CLICK TO FOLLOW UKMALAYALEE.COM