ബിഗ് ബോസിലെ പേര്‍ളിയുടെ കട്ട ലിപ് ലോക്ക് വൈറലാകുന്നു – UKMALAYALEE

ബിഗ് ബോസിലെ പേര്‍ളിയുടെ കട്ട ലിപ് ലോക്ക് വൈറലാകുന്നു

Saturday 15 September 2018 3:55 AM UTC

പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്ക് ഇനി മൂന്നാഴ്ചകള്‍ ബാക്കിയാകുമ്പോള്‍ എട്ട് മത്സരാര്‍ത്ഥികളിലെത്തി നില്‍ക്കുകയാണ്.

 

ബിഗ്‌ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. ആദ്യം മുതല്‍ എല്ലാവരും ഇവരുടെ ബന്ധത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചതോടെ ഇരുവരും സത്യം തുറന്ന് പറയുകയായിരുന്നു.

 

തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് പേര്‍ളി പറഞ്ഞത്. ശ്രീനിഷിനും ഇതേ അഭിപ്രായമായിരുന്നു.

 

പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ആദ്യപ്രണയം തകര്‍ന്നതിന് പിന്നാലെയാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്. കഴിഞ്ഞ ദിവസത്തെ ഇവരുടെ ലിപ് ലോക്ക് ഏറെ ചര്‍ച്ച വിഷയമായിരുന്നു.

 

അതിനുശേഷം ഇപ്പോള്‍ ഇരുവരും ഒരു സോഫയില്‍ കിടന്നുറങ്ങിയത് ആരാധകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. രാത്രിയിലെ സംസാരത്തിനൊടുവിലാണ് ഇരുവരും ഉറങ്ങിയത്. ഇരുവശത്ത് കിടന്ന ശേഷം തലകള്‍ ഒരു ഭാഗത്തേക്ക് വെച്ച് രണ്ടുപേരും ഉറങ്ങുകയായിരുന്നു.

 

ബാക്കിയുള്ള ദിവസങ്ങളില്‍ രാത്രി വരെ സംസാരിച്ച് ഇരുന്നതിന് ശേഷം കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് ഉറങ്ങാന്‍ പോകുന്നതായിരുന്നു ഇവരുടെ പതിവ്. ആ പതിവ് മാറിയതിന്റെ അമ്പരപ്പിലാണ് പ്രേക്ഷകരും.

 

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത നിലയിലേക്ക് ഇവര്‍ മാറിയെന്നതിന്റെ തെളിവാണ് ഇതെന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ വാദിക്കുന്നത്.

 

അതേസമയം മറ്റ് യാതൊരു കാര്യങ്ങളിലും ഇടപെടാതെ രണ്ടാളും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നുവെന്നും ഇവര്‍ക്ക് തിരിച്ച് വീട്ടിലേക്ക് പോകണ്ടേയെന്നും വീട്ടുകാര്‍ എന്തുവിചാരിക്കുമെന്നും ഒരു കൂട്ടം വാദിക്കുന്നു. ശ്രീനിയോടുള്ള പേര്‍ളിയുടെ ഇഷ്ടം വെറും ഗെയിം പ്ലാന്‍ ആണെന്നാണ് പ്രേക്ഷകരിപ്പോള്‍ പറയുന്നത്.

 

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇരുവരും രണ്ട് വഴിക്ക് പോവുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പേളിയെയാണ് ശ്രീനി വിവാഹം ചെയ്യുന്നതെങ്കില്‍ അവന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നും മറ്റുള്ളവര്‍ വിലയിരുത്തുന്നു.

 

ശ്രീനി ഇങ്ങനെയൊക്കെ പെടുമോ, ഇതും ഗെയിമിന്റ ഭാഗമല്ലേയെന്നുള്ള സംശയമാണ് സാബു ഉന്നയിച്ചിട്ടുള്ളത്. മത്സരത്തില്‍ തുടരാന്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ലഭിച്ചേ തീരൂ, ഇതിന് വേണ്ടിയാണ് പേളി ശ്രീനിയെ തിരഞ്ഞെടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

 

എന്നാല്‍ തങ്ങളുടെ ബന്ധം മത്സരത്തെ ബാധിക്കരുതെന്നും തന്നെ നോമിനേറ്റ് ചെയ്യേണ്ട സന്ദര്‍ഭം വന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM