ബാലു ഓര്‍മ്മയായ ദിവസം അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി ‘ബാലഭാസ്‌കര്‍’ എത്തി – UKMALAYALEE

ബാലു ഓര്‍മ്മയായ ദിവസം അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി ‘ബാലഭാസ്‌കര്‍’ എത്തി

Saturday 6 October 2018 3:25 AM UTC

തിരുവനന്തപുരം Oct 6: അമ്മത്തൊട്ടിലില്‍ എത്തിയ പുതിയ കണ്‍മണിക്ക് ബാലഭാസ്‌കര്‍ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അമ്മത്തൊട്ടിലിലെത്തിയ പുതിയ അതിഥി.

ബാലഭാസ്‌കര്‍ ഓര്‍മ്മയായ രാത്രിയിലാണ് പുതിയ അതിഥിയായി കണ്‍മണി എത്തിയത്. വാത്സല്യം തുടിക്കുന്ന കുഞ്ഞിന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്. പി ദീപക് ആണ് ബാലഭാസ്‌കര്‍ എന്ന് പേരുചൊല്ലിയത്.

അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 251 -ാമത്തെ കുട്ടിയാണ് ബാലഭാസ്‌കര്‍. തിരുവനന്തപുരം, മലപ്പുറം എന്നീ ദത്തെടുക്കല്‍ കേന്ദ്രങ്ങളിലായി നിലവില്‍ 108 കുരുന്നുകളുണ്ട്.

കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM