ബംഗാളിലെ സി.പി.എം-കോണ്‍ഗ്രസ് ധാരണ പൊളിഞ്ഞു
Monday 18 March 2019 1:27 AM UTC

കൊല്‍ക്കത്ത March 18: പശ്ചിബ ബംഗാളിലെ കോണ്‍സ്ര്-സി.പി.എം ധാരണ പൊളിഞ്ഞു. ബംംാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുമന് മിത്ര അറിയിച്ചു.
കോണ്‍ഗ്രസുമായുള്ള ധാരണാ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
എ.ഐ.സി.സിയുടെ അംഗീകാരത്തിനായി സ്ഥാനാര്‍ത്ഥി പട്ടികയുമായി ഇന്ന് വൈകിട്ട് തന്നെ ഡല്‍ഹിക്ക് പോകുമെന്നും മിത്ര അറിയിച്ചു.
സി.പി.എമ്മിനും കോണ്‍ഗ്രസിനും സിറ്റിംഗ് എം.പിമാരുള്ള മണ്ഡലങ്ങളില്‍ പരസ്പരം മത്സരിക്കാതെയുള്ള ധാരണയ്ക്കാണ് തീരുമാനമായിരുന്നത്. ഇതിനിടെ 42ല്‍ 25 സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന പുരുലിയ, ബാഷിര്‍ഹട്ട് മണ്ഡലങ്ങളില്‍ ഇടതുമുന്നണി സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെയാണ് ധാരണ പൊളിഞ്ഞത്.
പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി മാറ്റം വരുത്തില്ലെന്ന് സി.പി.എം അറിയിച്ചു. സി.പി.എം നിലപാട് വ്യക്തമായതോടെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും സി.പി.എമ്മും ധാരണയിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് 20 ശതമാനം വോട്ടും കോണ്‍ഗ്രസിന് 12 ശതമാനം വോട്ടും ലഭിച്ചിരുന്നു.
CLICK TO FOLLOW UKMALAYALEE.COM