
ഫ്ളെക്സ് നിരോധനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Friday 31 January 2020 6:24 AM UTC

കൊച്ചി Jan 31: ഫ്ളെക്സ് നിരോധനത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു വിമര്‍ശിച്ച ഹൈക്കോടതി കോടതി, ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയാറാണെന്നും വ്യക്തമാക്കി.
കോടതിയുടെ മുമ്പില്‍ നില്ക്കുമ്പോള് സര്‍ക്കാരിന് ആത്മാര്‍ഥത വേണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ അറ്റോര്‍ണിയും ജസ്റ്റിസ് ദേവന് രാമചന്ദ്രനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദത്തിനും കോടതി മുറി സാക്ഷിയായി.
ഫ്ളെക്സുകള്‍ വ്യാപകമായെന്നു ഹൈക്കോടതി പറഞ്ഞപ്പോള്‍, അധികാരമില്ലാതെ എങ്ങനെ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്നാണു സര്‍ക്കാര്‍ അഭിഭാഷകന് ചോദിച്ചത്. റോഡ് സുരക്ഷാ അഥോറിറ്റിക്കാണ് നിയമം നടപ്പാക്കാന്‍ കൃത്യമായ അധികാരമുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ കേസെടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ വകുപ്പില്ലെന്നാണോ പറയുന്നത്.
റോഡരികിലും മധ്യത്തിലും ഫ്ളെക്സുകള്‍ സ്ഥാപിക്കുന്നതിനെതിരേ എന്തുകൊണ്ട് റോഡ് സുരക്ഷാ അഥോറിറ്റി കര്‍ശനമായ നടപടി സ്വീകരിച്ചില്ലെന്നും ഡി.ജി.പിയോട് സര്‍ക്കുലര്‍ ഇറക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ അതുണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു.
ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം പോലുമില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു ഡി.ജി.പിയെന്നും കോടതി ചോദിച്ചു.
ലോകത്ത് എവിടെയും സംഭവിക്കാതെ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. നിക്ഷേപക സംഗമമോ, ടൂറിസം പ്ര?മോഷനോ കൊണ്ട് എന്ത് കാര്യമെന്നും കേരളത്തിലെത്തുന്ന വിദേശികള്‍ ഇതൊക്കെ തന്നെയല്ലേ കാണുന്നതെന്നും കോടതി ചോദിച്ചു.
കോടതിയുടെ മുന്പില് നില്ക്കുമ്പോള് സര്‍ക്കാരിന് ആത്മാര്‍ത്ഥത വേണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
റോഡിന്റെ മധ്യത്തിലെ മീഡിയനുകളില്‍ ഫ്ളെക്സ് വയ്ക്കുന്നതിനെതിരേയും രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.
ലോകത്തൊരിടത്തും നടുറോഡിലെ മീഡിയനുകളില്‍ ഫ്ളെക്സ് സ്ഥാപിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. റോഡിന്റെ നടുക്ക് ഫ്ളെക്സ് വയ്ക്കുന്നവര്‍ അതുമൂലമുള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ലെന്ന് ചോദിച്ച കോടതി ഫ്ളെക്സ് സ്ഥാപിക്കുന്നത് തടയാന്‍ അധികൃതര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ഫ്ളെക്സുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തന്നെ മൗനാനുവാദം നല്‍കുകയാണെന്നും ഗാന്ധി പ്രതിമയില്‍ വരെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്ന അവസ്ഥയാണെന്നും കോടതി വിമര്‍ശിച്ചു.
CLICK TO FOLLOW UKMALAYALEE.COM