ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം: ലത്തീന്‍ സഭയ്ക്കു പിന്നാലെ മുംബൈ അതിരൂപതയും കൈവിട്ടു – UKMALAYALEE

ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം: ലത്തീന്‍ സഭയ്ക്കു പിന്നാലെ മുംബൈ അതിരൂപതയും കൈവിട്ടു

Thursday 13 September 2018 4:24 AM UTC

കോട്ടയം Sept 13: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് മുംബൈ അതിരൂപത.

 

പീഡന പരാതി നിലനില്‍ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപതാ വക്താവ് നിഗെല്‍ ബാരെറ്റ് ആവശ്യമുയര്‍ത്തി.

 

വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും, നിക്ഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും അതിരൂപതാധ്യക്ഷന്‍ വ്യക്തമാക്കി.

 

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി കന്യാസ്ത്രീ മുംബൈ അതിരൂപതാധ്യക്ഷനും അയച്ചിരുന്നു. സിബിസിഐ(കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) പ്രസിഡന്റ് കൂടിയാണ് ഒസ്വാള്‍ഡ് ഗ്രേഷ്യസ്.

 

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ കേരള റീജിയനും രംഗത്തെത്തിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM