ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശിച്ചു
Friday 5 October 2018 3:29 AM UTC
കോട്ടയം Oct 5: കന്യാസ്ത്രീയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദര്‍ശിച്ചു.
ബിഷപ്പ് തെറ്റുകാരനാണോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ജയില്‍ സന്ദര്‍ശനം പതിവുള്ളതാണെന്നും, അത്തരത്തിലുള്ള സന്ദര്‍ശനം മാത്രമാണിതെന്നുമാണ് ജോസഫ് പെരുന്തോട്ടത്തിന്റെ വിശദീകരണം.
കന്യാസ്ത്രീ പരാതി ഉയര്‍ത്തിയതിന്റെ ആദ്യ ഘട്ടം മുതല്‍ ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന നിലപാടാണ് ചങ്ങനാശേരി അതിരൂപത സ്വീകരിച്ചു വരുന്നത്.
ഇതേ വിഷയത്തില്‍ കഴിഞ്ഞയാഴ്ച പള്ളികളില്‍ ഇടയലേഖനവും വായിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കലും കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോയെ സന്ദര്‍ശിച്ചിരുന്നു.
ജോസ് കെ. മാണി എംപിയും ഇന്ന് ഫ്രാങ്കോയെ കാണാനെത്തി.
CLICK TO FOLLOW UKMALAYALEE.COM