ഫെയ്‌സ്ബുക്കില്‍ മറ്റ് പോലീസ് സേനകളെ പിന്നിലാക്കി കേരള പോലീസ് – UKMALAYALEE

ഫെയ്‌സ്ബുക്കില്‍ മറ്റ് പോലീസ് സേനകളെ പിന്നിലാക്കി കേരള പോലീസ്

Monday 13 August 2018 12:58 AM UTC

തിരുവനന്തപുരം Aug 13: ഫെയ്‌സ്ബുക്കില്‍ മറ്റ് പോലീസ് സേനകളെ പിന്നിലാക്കി കേരള പോലീസ്. ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളുമായി കേരള പോലീസിന്റെ എഫ്.ബി പേജ് മുന്നിലെത്തി.

ഏറ്റവുമധികം ലൈക്കുകളുടെ കാര്യത്തില്‍ ബാംഗ്ലൂൂര്‍ സിറ്റി പോലീസിനെയാണ് കേരള പോലീസ് മറികടന്നത്. 6.26 ലക്ഷം ലൈക്കുകളാണ് ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ എഫ്.ബി പേജിനുള്ളത്.

ആശയ സംവേദനത്തിന് നവമാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിന് കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

പോലീസ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതല്‍ പേരിലേക്ക് എത്തുന്നതിന് എഫ്.ബി പേജ് കൂടുതല്‍ ജനകീയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

രാജ്യത്തെ മികച്ച പോലീസ് സേനകളിൽ ഒന്നായ കേരള പോലീസ് മറ്റൊരു അഭിമാനകരമായ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.

ഫെയ്സ് ബുക്കിലെ ഏറ്റവും കൂടുതൽ ലൈക്ക്‌ നേടിയ ഇന്ത്യയിലെ No. 1 പോലീസ് പേജ് എന്ന ഖ്യാതി ഇനി മുതൽ കേരള പോലീസിന് സ്വന്തം. ബാംഗ്ലൂർ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് നാം മുന്നിലെത്തിരിക്കുകയാണ്.

ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങൾക്ക് നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നിൽ.

കേരള പോലീസിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ടവർക്ക് നന്ദി. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ നമുക്ക് കൈകോർക്കാം…

മൂന്നുകോടിയില്പരം ജനങ്ങളുള്ള കേരളത്തിൽ പോലീസിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഈ പേജ് കൂടുതൽ ജനകീയമാക്കുന്നതിന് പ്രിയപ്പെട്ട ചങ്കുകളുടെ സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് …

CLICK TO FOLLOW UKMALAYALEE.COM