ഫിറോസ് പറഞ്ഞതെല്ലാം തെറ്റ്, ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല; തുറന്നുപറഞ്ഞ് വഫ ടിക് ടോക്കില്‍-വിഡിയോ – UKMALAYALEE
foto

ഫിറോസ് പറഞ്ഞതെല്ലാം തെറ്റ്, ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല; തുറന്നുപറഞ്ഞ് വഫ ടിക് ടോക്കില്‍-വിഡിയോ

Tuesday 1 October 2019 8:02 AM UTC

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സഞ്ചരിച്ച വാഹനമിടിച്ചാണ് ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവത്തിനു പിന്നാലെ വഫയില്‍ നിന്നും വിവാഹ മോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ ഇതിനെല്ലാം മറുപടി പറയുകയാണ് വഫ. ഭര്‍ത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്തെത്തിയിരിക്കുന്നത്. വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.

വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വഫ വിഡിയോയില്‍ പറയുന്നു. ‘ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്.

ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. ചെറുപ്പം മുതല്‍ അറിയാവുന്ന ആളാണ്. എന്നിട്ടും ഈ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു.

അദ്ദേഹം അതില്‍ പറയുന്ന വാദങ്ങളെല്ലാം തെറ്റാണ്. ഞാന്‍ മദ്യപിക്കില്ല, ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല. എനിക്ക് 16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്

അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാല്‍ അതിന് മോശപ്പെട്ട ഒരു അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?.

എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്‌സിഡന്റായി പോയി..’ വഫ വിഡിയോയില്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM