പൗരത്വ ഭേദഗതി നിയമം : പാസ്‌പോര്‍ട്ടിനായി അപേക്ഷാപ്രവാഹം; ദുരൂഹമെന്ന്‌ ഇന്റലിജന്‍സ്‌ – UKMALAYALEE

പൗരത്വ ഭേദഗതി നിയമം : പാസ്‌പോര്‍ട്ടിനായി അപേക്ഷാപ്രവാഹം; ദുരൂഹമെന്ന്‌ ഇന്റലിജന്‍സ്‌

Saturday 28 December 2019 6:25 AM UTC

തിരുവനന്തപുരം Dec 28 : പൗരത്വ ഭേദഗതി നിയമം മറികടക്കുന്നതിനായി വാടകച്ചീട്ട്‌ രേഖയാക്കി, കൂട്ടത്തോടെ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിക്കാന്‍ ഗൂഢനീക്കം. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ തലസ്‌ഥാനത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ ലഭിച്ചത്‌ അഞ്ഞൂറിലേറെ അപേക്ഷകള്‍.

വാടകച്ചീട്ടിന്റെ അടിസ്‌ഥാനത്തില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചവരില്‍ ഇതരസംസ്‌ഥാന/വിദേശതൊഴിലാളികളുമുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കണ്ടില്ലെന്നു നടിച്ച്‌ പോലീസ്‌. സംസ്‌ഥാനത്തെ അഞ്ചു പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ ഇന്റലിജന്‍സ്‌ നിരീക്ഷണത്തില്‍.

തിരുവനന്തപുരം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, വയനാട്‌ എന്നിവിടങ്ങളിലെ ട്രാവല്‍ ഏജന്‍സികളില്‍നിന്നാണു കൂടുതല്‍ അപേക്ഷയെത്തിയത്‌.

ഒരേസമയം അഞ്ചിലധികം അപേക്ഷ ഒരു ട്രാവല്‍ ഏജന്‍സി മുഖേന എത്തിയാല്‍ അക്കാര്യം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ രഹസ്യാന്വേഷണ ഏജന്‍സികളെ അറിയിക്കും. പൗരത്വ ഭേദഗതി നിയമത്തേത്തുടര്‍ന്ന്‌ കൂട്ടത്തോടെ പാസ്‌പോര്‍ട്ട്‌ അപേക്ഷയെത്തിയപ്പോഴും ഇക്കാര്യം പാലിച്ചതായാണു സൂചന.

നീക്കത്തിനു പിന്നില്‍ രാജ്യാന്തരബന്ധമുള്ള തീവ്രവാദസംഘടനകളുടെ പങ്കും സംശയിക്കുന്നു. ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയാണു ചില ട്രാവല്‍ ഏജന്‍സികള്‍ ഇതിനു കൂട്ടുനിന്നത്‌.

വിദേശികള്‍ക്കു വാടകച്ചീട്ട്‌ സംഘടിപ്പിച്ചു കൊടുക്കാനും ഈ ഏജന്‍സികള്‍ മുന്‍കൈയെടുത്തു.

CLICK TO FOLLOW UKMALAYALEE.COM