‘പ്രാസംഗികന് പറയുന്നത് പരിഭാഷകനു കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്തു ചെയ്യും?’ പിജെ കുര്യന്റെ വിശദീകരണം (VIDEO)
Friday 19 April 2019 1:29 AM UTC
തിരുവനന്തപുരം April 19: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് പരിഭാഷപ്പെടുത്തിയപ്പോള്‍ ചില പിഴവുകള്‍ വന്നതിനെ തുടര്‍ന്ന് ഏറെ വിമര്‍ശങ്ങളും കളിയാക്കലും ഉയര്‍ന്നിരുന്നു. അതിനെതിരെ പ്രതികരണവുമായി പി.ജെ കുര്യന് രംഗത്ത്.
പ്രാസംഗകന്‍ പറയുന്നത് പരിഭാഷകനു കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്തു ചെയ്യാനാകുമെന്ന് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ കുര്യന് ചോദിക്കുന്നു. സാര്‍ ഈ പണിക്ക് പോയത് എന്തിനാണെന്നു ചില സുഹൃത്തുകള്‍ ചോദിക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും ഡി.സി.സി അധ്യക്ഷനു നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ തയ്യാറായതെന്നും താന്‍ ആദ്യമായല്ല പരിഭാഷപ്പെടുത്തുന്നതെന്നും പി. ജെ കുര്യന്് പറഞ്ഞു.
പരിഭാഷയില്‍ കൃത്യത ലഭിക്കാത്തതും, കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കുര്യന് തന്റെ പരിഭാഷയില്‍ വിട്ടുപോയതും ഒക്കെ കുര്യനെതിരെ ട്രോളുകളും വിമര്‍ശനവും ആരംഭിക്കാന്‍ കാരണമായി. ഈ വിഷയത്തിനൊക്കെ പ്രതികരണവുമായി കുര്യന് എത്തിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ ചില പാകപിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരു തന്നെ അധിക്ഷേപിക്കുന്നുണ്ടെന്നും അതില്‍ തനിക്ക് പരാതിയില്ലെന്നും ഫേയ്സ് ബുക്കില്‍ കുറിച്ചു.
പി ജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പരിഭാഷയിലെ പാകപ്പിഴ
രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.
പ്രസംഗകന് പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും ? ഞാന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞാന്‍ മുന്‍പ് അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
‘സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ‘ ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സര്‍വേര്‍റും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.
ഞാന്‍ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധിച്ചപ്പോള്‍ അത് അംഗീകരിച്ചു.
CLICK TO FOLLOW UKMALAYALEE.COM