പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ – UKMALAYALEE

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Friday 21 June 2019 12:05 AM UTC

തിരുവനന്തപുരം June 21: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.

സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി പി.ജയരാജന്‍, മുന്‍ എംപി പികെ ശ്രീമതി എന്നിവര്‍ സാജന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്.

പുതിയതായി പണിത പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിനു നഗരസഭയില്‍ പല തവണ കയറിയിറങ്ങിയിട്ടും ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞാണ് പ്രവാസി വ്യവസായിയായ സാജന്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയത്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണ് പ്രശ്‌നം വഷളാക്കിയത്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണ നടക്കുന്നുണ്ട്.

അതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ നടിടപിടയെടുക്കും. ന്റെറിന് എത്രയും വേഗം പ്രവര്‍ത്താനുമതി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും എംവി ജയരാജന്‍ പ്രതികരിച്ചിരുന്നു.

സാജന്‍ പാറയിലിന്റെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

CLICK TO FOLLOW UKMALAYALEE.COM