പ്രവാസി ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡിക്കാര്‍ക്കും 10 വര്‍ഷം കാലാവധിയുളള വീസ – UKMALAYALEE

പ്രവാസി ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡിക്കാര്‍ക്കും 10 വര്‍ഷം കാലാവധിയുളള വീസ

Wednesday 9 January 2019 1:41 AM UTC

LONDON Jan 9: ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡി ബിരുദധാരികള്‍ക്കും പത്തു വര്‍ഷം കാലാവധിയുളള വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം.

ഡോക്ടര്‍മാര്‍ക്കും പിഎച്ച്ഡി ബിരുദക്കാര്‍ക്കുമാണ് വീസ നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പത്ത് വര്‍ഷം കാലാവധിയുള്ള വീസ ലഭിക്കും.

ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കാണ് വീസ ലഭ്യമാകുക.

പത്ത് വര്‍ഷം കാലാവധിയുള്ള വീസ ലഭിക്കാന്‍ ഏഴ് വ്യവസ്ഥകളാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിനു മന്ത്രിസഭ നല്‍കിയിട്ടുള്ളത്.

ഇതില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ അപേക്ഷകനു യോഗ്യത ഉണ്ടായാല്‍ വീസ ലഭിക്കും.

ലോകത്തെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുള്ള വൈദ്യബിരുദം, നിര്‍ദിഷ്ട വിഷയത്തില്‍ മികവ് തെളിയിച്ചതിന്റെ തൊഴില്‍ സാക്ഷ്യപത്രമോ പുരസ്‌കാരമോ, വൈദ്യ ഗവേഷണത്തിലാ വൈജ്ഞാനിക മേഖലയിലോ തന്റേതായ പങ്ക് വഹിച്ചതായുള്ള തെളിവ്, തൊഴില്‍ മേഖലയ്ക്ക് അനുഗുണമായ വൈജ്ഞാനിക, ശാസ്ത്ര ഗ്രന്ഥത്തിന്റെയോ പ്രബന്ധങ്ങളോ പ്രസിദ്ധീകരണം, തൊഴിലുമായി ബന്ധപ്പെട്ട സമിതിയില്‍ അംഗത്വം, (അംഗത്വം നേടാന്‍ ആവശ്യമായ ക്രിയാത്മക സൃഷടിയും സമര്‍പ്പിക്കണം), നിശ്ചിത മേഖലയില്‍ പത്ത് വര്‍ഷമെങ്കിലും സേവനപരിചയം , യുഎഇയില്‍ പ്രാധാന്യമുള്ള ഗവേഷണ മേഖല തുടങ്ങിയവയാണ് യോഗ്യതാ മാനദണ്ഡങ്ങളില്‍ ചിലത്.

CLICK TO FOLLOW UKMALAYALEE.COM