പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; നിര്‍ണായക ബില്‍ ലോക്‌സഭ പാസാക്കി – UKMALAYALEE

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; നിര്‍ണായക ബില്‍ ലോക്‌സഭ പാസാക്കി

Friday 10 August 2018 1:50 AM UTC

ന്യുഡല്‍ഹി Aug 10: പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്ന ബില്ല് ലോക്‌സഭ പാസാക്കി.

 പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന ജനപ്രാധിനിധ്യ ഭേദഗതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്.

പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്നത് സബന്ധിച്ച ചട്ടങ്ങള്‍ ബില്ലിലെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി പിന്നീട് തീരുമാനിക്കും.

നേരത്തെ ഇത് സംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നുവെങ്കിലും ലോക്‌സഭയുടെ അനുമതി ലഭിച്ചില്ല.

കഴിഞ്ഞ വര്‍ഷമാണ് ഈ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ രണ്ടര കോടിയിലധികം ഇന്ത്യക്കാര്‍ പ്രവാസികളായി കഴിയുന്നുണ്ട്.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലൂടെ നിര്‍ണായകമായ മാറ്റമാണ് തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM