പ്രവാസികളുടെ മടങ്ങിവരവ്; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി – UKMALAYALEE

പ്രവാസികളുടെ മടങ്ങിവരവ്; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Tuesday 23 June 2020 4:31 AM UTC

തിരുവനനന്തപുരം June 23: പ്രവാസി വിഷത്തില്‍ സര്‍ക്കാവിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസികളോട് സര്‍ക്കാരിന് വിവേചനമാണെന്ന ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രവും സംസ്ഥാനവും തടസ്സം നില്‍ക്കുകയാണ്. പ്രവാസി മടക്കത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തെ കാലയളവേയുള്ളൂ. ഭൂരിപക്ഷം പേര്‍ക്കും പതിശോധനാ ചെലവ് താങ്ങാനാകില്ല.

സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യ നാട്ടില്‍ മരിക്കുന്ന സ്ഥിതിയാകും. പല രാജ്യങ്ങളിലും വേണ്ടത്ര സൗകര്യങ്ങളില്ല. പ്രവാസികളെ സമയബന്ധിതമായി സര്‍ക്കാര്‍ നാട്ടിലെത്തിക്കണം.

രോഗമുള്ളവരെയും ലക്ഷണമുള്ളവരെയും കൊണ്ടുവരണ്ട. പ്രവാസികളും നാട്ടിലുള്ളവരും തമ്മില്‍ ഭിന്നതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

ജാഗ്രത പുലര്‍ത്തി പ്രവാസികളെ തിരികെ കൊണ്ടുവരണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് കൊവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. പരിശോധനയില്‍ പ്രായോഗിക പ്രശ്‌നമുണ്ട്.

750000ത്തോളം പേര്‍ വന്നതില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് രോഗം വന്നത്. മറുനാട്ടിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നഷ്ടപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM