പ്രളയക്കെടുതിയിലും കൊച്ചി ബിനാലെയുമായി സംഘാടകര്‍ മുന്നോട്ട് – UKMALAYALEE

പ്രളയക്കെടുതിയിലും കൊച്ചി ബിനാലെയുമായി സംഘാടകര്‍ മുന്നോട്ട്

Wednesday 5 September 2018 4:43 AM UTC

കൊച്ചി Sept 5: കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയ പശ്ചാത്തലത്തില്‍ ആഘേഷങ്ങളും പരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊച്ചി മുസരിസ് ബിനാലെ മാറ്റമില്ലാതെ നടക്കും.

 

ബിനാലെയ്ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നല്‍കുമെന്ന് ടൂറസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ഒരു മാധ്യമത്തോടു പറഞ്ഞു.

 

ബിനാലെ നടത്തുന്നതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബേസ് കൃഷ്ണമാചാരി വ്യക്തമാക്കി.

 

ഫിലിം ഫെസ്റ്റിവല്‍, കലോല്‍സവം, യുവജനോത്സവം, വിനോദസഞ്ചാര വകുപ്പിന്റെതുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ ഒരുവര്‍ഷത്തേക്ക് ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

 

ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനും സര്‍ക്കാര്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

എന്നാല്‍ ഇതില്‍ ബിനാലെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലാ എന്ന് കടകംമ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM