Wednesday 22 January 2020 5:14 AM UTC
ലക്നൗ Jan 22 : എന്ത് വന്നാലും പൗരത്വ നിയമം പിന്‍വലിക്കുന്ന വിഷയമില്ലെന്ന് അമിത് ഷാ. നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗല് ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. പ്രതിഷേധിക്കേണ്ടാവര്ക്ക് പ്രതിഷേധിക്കാം. ഇതായിരുന്നു അദ്ദേഹം പറഞ്ഞ്.
പ്രതിപക്ഷത്തിന് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കാരണം വോട്ട്് ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
CLICK TO FOLLOW UKMALAYALEE.COM