തിരുവനന്തപുരം Oct 27: ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഎം. അഞ്ചു ജില്ലകളില്‍ മുഖ്യമന്ത്രി പങ്കെടുത്ത വിശദീകരണയോഗം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കാല്‍നട ജാഥകളില്‍ മന്ത്രിമാരും സെക്രട്ടേറിയേറ്റ് അംഗങ്ങളും പങ്കെടുക്കും. ഇപ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്നും പാര്‍ട്ടി വിലയിരുത്തി.
പി.കെ ശശിക്കെതിരായ അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നില്ല.
ശബരിമല അയ്യപ്പദര്‍ശനത്തിനുള്ള ഭക്തജനത്തിരക്ക് ഓണ്‍ലൈന്‍ വഴി നിയന്ത്രിക്കുന്നതോടെ ആരെയും ക്യാപം ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
അതേ സമയം ശബരിമല മണ്ഡലകാലത്ത് യുവതികളെത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇതിനെക്കുറിച്ച് പഠിക്കാന്‍ പോലീസ് പ്രത്യേക സമിതി രൂപീകരിച്ചെന്നും ബെഹ്റ വ്യക്തമാക്കി. സീസണ് മുന്നോടിയായി ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.
നവംബര്‍ 15 മുതല്‍ ജനുവരി 20 വരെയാണു ക്രമീകരണം ഏര്പ്പെടുത്തീയിരിക്കുന്നത്.
ഇലവുങ്കല്‍, ചാലക്കയം, സന്നിധാനം, നീലിമല, പമ്പ, സ്വാമി അയ്യപ്പന് റോഡ്, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നീ സ്ഥലങ്ങള്‍ സുരക്ഷാ മേഖലയില്‍പ്പെടും.
CLICK TO FOLLOW UKMALAYALEE.COM