പ്രതിപക്ഷത്തിന് ആയുധം നല്‍കിയത് ‘കുലംകുത്തികള്‍’ ; വിവരം പോയത് സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെ
Tuesday 21 April 2020 1:13 AM UTC
കൊച്ചി April 21: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ദേശീയ നേതൃത്വം രക്ഷാകവചം ഒരുക്കുമ്പോഴും വിവാദത്തിന്റെ കെട്ടഴിച്ചുവിട്ടത് സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെയെന്നു സൂചന.
കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി മാര്‍ച്ച് മുഖ്യമന്ത്രി നേടിയിരുന്നു. ഇക്കാരണത്താല്‍ വിവാദം ഉയര്‍ന്നാലും സംഘടനാപരമായി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിയുമായിരുന്നില്ല.
കരാര്‍ തിരക്കിട്ട് ഏല്‍പ്പിക്കുന്നതില്‍ സെക്രട്ടറിയേറ്റിലെ ചില നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി കരാര്‍ അംഗീകരിക്കുകയാണുണ്ടായത്.
അക്കാരണത്താല്‍ സംഘടനാപരമായി പിണറായി കുറ്റക്കാരനാകുന്നില്ല. നിയമോപദേശം തേടാതെയും മറ്റും മുന്നോട്ടുപോയതാണ് പിന്നീട് വിവാദത്തിന് അടിസ്ഥാനമായത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ ജനപ്രീതിയും സ്വീകാര്യതയും കുത്തനെ ഉയര്‍ന്ന ഘട്ടത്തിലാണ് അതുവരെ കരാറിനെക്കുറിച്ച് ധാരണയില്ലാതിരുന്ന പ്രതിപക്ഷത്തിന് ആദ്യം വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയത്.
സ്പ്രിംഗ്ലര്‍ കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാ ലോജിക്കിന്റെ പേര് ബന്ധിപ്പിക്കാന്‍ അപ്പോഴും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. കിട്ടിയതാവട്ടെ അവ്യക്തമായ തെളിവുകളും.
ഡേറ്റ വിവാദത്തില്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി രക്ഷപ്പെടുന്നതായി തോന്നിയ ഘട്ടത്തിലാണ് മകള്‍ വീണയുടെ കമ്പനിയെ വിവാദവുമായി കൂട്ടിക്കെട്ടിയത്.
ഈ നീക്കവും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായതാണെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. കമ്പനിയുടെ വെബ്െസെറ്റ് അപ്രത്യക്ഷമായത് ദുരൂഹമാണെന്ന് ആരോപിച്ച് പി.ടി. തോമസ് എം.എല്‍.എ. രംഗത്തുവന്നെങ്കിലും ആ വിഷയം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഏറ്റുപിടിച്ചില്ല.
വ്യക്തമായ തെളിവുകള്‍ െകെയിലില്ലെങ്കിലും പുതിയ വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴച്ച് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു.
അതിനിടെ, സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ‘ഒരുകൂട്ടര്‍’ ശ്രമിക്കുന്നുവെന്ന്, ”നാം മുന്നോട്ട്” എന്ന പരിപാടിയില്‍ പിണറായി വ്യക്തമാക്കുകയും ചെയ്തു.
പ്രതിപക്ഷത്തെ നേരിട്ട് കുറ്റപ്പെടുത്താതെ നടത്തിയ ഈ പ്രയോഗം പാര്‍ട്ടിയിലെ എതിര്‍വിഭാഗത്തിന് നേരേയുള്ള ഒളിയമ്പാണെന്നാണു വിലയിരുത്തല്‍.
CLICK TO FOLLOW UKMALAYALEE.COM